മുംബൈ: മഹീന്ദ്ര ഗ്രൂപ്പും ടെക് ഭീമനായ ഗൂഗിൾ ക്ലൗഡും ബിസിനസ്സിന്റെ വളർച്ചയുടെ അടുത്ത ഘട്ടത്തിന് ഇന്ധനം നൽകുക എന്ന ലക്ഷ്യത്തോടെ സഹകരിച്ച് പ്രവർത്തിക്കും എന്ന് പ്രഖ്യാപിച്ചു. സഹകരണത്തിന് കീഴിൽ, മഹീന്ദ്ര ഗ്രൂപ്പിന്റെ ഡിജിറ്റൽ, ഡാറ്റ, ക്ലൗഡ് സെന്റർ ഓഫ് എക്‌സലൻസ്, മഹീന്ദ്ര ഡിജിറ്റൽ എഞ്ചിൻ (എംഡിഇ) എന്നിവ ഗൂഗിൾ ക്ലൗഡിന്റെ സുരക്ഷിതവും വിശ്വസനീയവുമായ ഇൻഫ്രാസ്ട്രക്ചറും, നൂതന ഡാറ്റ അനലിറ്റിക്‌സ് സാങ്കേതികവിദ്യയും ഉപയോഗിക്കുമെന്നും  രണ്ട് കമ്പനികളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

നൂതന ക്ലൗഡ് അധിഷ്‌ഠിത സാങ്കേതികവിദ്യയും, ഡാറ്റാധിഷ്‌ഠിത സ്‌ട്രാറ്റജികളും ഉപയോഗിച്ച് തങ്ങളുടെ ബിസിനസ്സിലുടനീളം തീരുമാനങ്ങൾ വേഗത്തിലെടുക്കാനും, പരമാവധി സിനർജികൾ വർദ്ധിപ്പിക്കുന്നതിനുമായി ഈ അവസരം ഉപയോഗിക്കാൻ കഴിയും എന്നും" മഹീന്ദ്ര ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസർ മോഹിത് കപൂർ പറഞ്ഞു. "ഗൂഗിൾ  ക്ലൗഡിന്റെ മികച്ച ഇൻ-ക്ലാസ് ഇൻഫ്രാസ്ട്രക്ചറും,  ഡാറ്റാ കഴിവുകളും ഉപയോഗിക്കുന്നതിലൂടെ, വേഗത്തിൽ നവീകരിക്കാനും ഞങ്ങളുടെ എന്റർപ്രൈസിന്റെ, സുസ്ഥിര ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും, വ്യവസായത്തിലെ മികച്ച സാങ്കേതിക പ്രതിഭകളെ ആകർഷിച്ചുകൊണ്ട് തങ്ങളുടെ ടാലന്റ് പൂൾ ശക്തിപ്പെടുത്താനും കഴിയുമെന്നും," അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണത്തെ കുറിച്ച് ഗൂഗിൾ ക്ലൗഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ബിക്രം ബേദിയുടെ പ്രതികരണം ഇങ്ങനെ, "മഹീന്ദ്ര ഗ്രൂപ്പിന്റെ വിശ്വസനീയമായ ഇന്നൊവേഷൻ പങ്കാളി എന്ന നിലയിൽ,  ഞങ്ങളുടെ  ഗ്രൂപ്പിന്റെ എന്റർപ്രൈസ്, ഉപഭോക്തൃ ആവാസവ്യവസ്ഥ, എന്നിവയെ കൂടുതൽ മെച്ചപ്പെടുത്താം എന്നും". "മഹീന്ദ്രയുമായുള്ള ഞങ്ങളുടെ ബഹുമുഖ, ബഹുവർഷ സഹകരണത്തിലൂടെ ഡിജിറ്റൽ പരിവർത്തന തന്ത്രങ്ങൾ ത്വരിതപ്പെടുത്തുന്നതിനും, സുസ്ഥിരമായ ബിസിനസ്സ് സ്വാധീനം വർദ്ധിപ്പിക്കുന്നതിനും, ദീർഘകാലത്തേക്ക് അൺലോക്ക് ചെയ്യുന്നതിനും സഹായകരമാകുന്ന ഒന്നന്നാണ് ഈ അവസരം ".

"ഈ പങ്കാളിത്തം എം‌ഡി‌ഇയിൽ ഒരു ചടുലമായ സംസ്കാരം രൂപപ്പെടുത്തും, അത് നവീകരണം പ്രോത്സാഹിപ്പിക്കുകയും, മാറ്റം സ്വീകരിക്കുകയും, ശരിയായ കഴിവുകൾ വളർത്തിയെടുക്കുന്നതിലൂടെ കഴിവുകൾ വികസിപ്പിക്കുകയും ചെയുന്നതാകുമെന്നും," അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളുടെ ആവശ്യങ്ങളെയും മുൻഗണനകളെയും കുറിച്ച് മുമ്പ് ലഭ്യമായതിനേക്കാൾ ആഴത്തിലുള്ള ധാരണ നേടാൻ ഇത് ഗ്രൂപ്പിലുടനീളമുള്ള ടീമുകളെ പ്രാപ്തമാക്കുകയും കൂടാതെ, സങ്കീർണ്ണമായ ഡാറ്റാ മാനേജ്‌മെന്റ് ലളിതമാക്കുക, ഉടമസ്ഥതയുടെ ആകെ ചെലവ് കുറയ്ക്കാനും, സുരക്ഷയും ഭരണവും മെച്ചപ്പെടുതാനും സാധിക്കുമെന്നും" പ്രസ്താവനയിൽ കമ്പനി അറിയിച്ചു.

Source Livenewage