മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) പൂർണ്ണ ഉടമസ്ഥതയിലുള്ള റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ്  (ആർ‌എസ്‌ബി‌വി‌എൽ), സാൻമിന കോർപറേഷനുമായി കൈകോർക്കുന്നു. പ്രമുഖ സംയോജിത മാനുഫാക്‌ചറിംഗ് സൊല്യൂഷൻസ് കമ്പനിയാണ് സാൻമിന കോർപറേഷൻസ്. ഒരു ഇലക്ട്രോണിക്‌ നിർമ്മാണ സംയുക്ത സംരംഭം സൃഷ്ഠിക്കാനായാണ്‌ ഇരുവരും കരാറിൽ ഒപ്പുവെച്ചത്. സാൻമിനയുടെ നിലവിലുള്ള ഇന്ത്യൻ സ്ഥാപനമായ സാൻമിന എസ്‌.സി.ഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപത്തിലൂടെയാണ് ജെവി രൂപീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ തീരുമാനമായാ 'മേക്ക് ഇൻ ഇന്ത്യ' വിഷന്  അനുസൃതമായിയുള്ളതാണ് ഈ സംരംഭം, ഈ സംയുകത സംരംഭത്തിലൂടെ ഇന്ത്യയിൽ ലോകോത്തര ഇലക്ട്രോണിക് നിർമ്മാണ കേന്ദ്രം സൃഷ്ടിക്കുമെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

RSBVLന് സംയുക്ത സംരംഭമായ എന്റിറ്റിയിൽ 50.1 ശതമാനം ഓഹരിയുണ്ട്, ബാക്കി 49.9 ശതമാനം സാൻമിന സ്വന്തമാക്കും. സാൻമിനയുടെ നിലവിലുള്ള ഇന്ത്യൻ എന്റിറ്റിയിൽ 1,670 കോടി രൂപ വരെയുള്ള പുതിയ ഓഹരി നിക്ഷേപത്തിലൂടെയാണ് ആർഎസ്ബിവിഎൽ പ്രാഥമികമായി ഈ ഉടമസ്ഥത കൈവരിക്കുന്നത്.

“ഇന്ത്യയിൽ ഹൈടെക് നിർമ്മാണത്തിന്റെ സുപ്രധാന വിപണി കയ്യടക്കാൻ സാൻമിനയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇലക്ട്രോണിക്സ് നിർമാണത്തിലും, വളർച്ചയ്ക്കും സുരക്ഷയ്ക്കും, ടെലികോം, ഐടി, ഡാറ്റാ സെന്ററുകൾ, ക്ലൗഡ്, 5ജി, ന്യൂ എനർജി, മറ്റ് വ്യവസായങ്ങൾ എന്നിവയിലും ഇന്ത്യ കൂടുതൽ സ്വയം ആശ്രയിക്കേണ്ടത് അത്യാവിശ്യമാണെന്നും" റിലയൻസ് ജിയോ, ഡയറക്ടർ ആകാശ് അംബാനി ഒരു മാധ്യമ പ്രസ്താവനയിൽ പറഞ്ഞു.

സാൻമിനയുടെ 40 വർഷത്തെ നൂതന ഉൽപ്പാദന പരിചയവും റിലയൻസിന്റെ ഇന്ത്യൻ ബിസിനസ് ഇക്കോസിസ്റ്റത്തിലെ വൈഗദിത്യം ഇവ രണ്ടും ചേരുമ്പോൾ വലിയ വളർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷികാം. ചെന്നൈയിലെ സാൻമിനയുടെ ദൈനംദിന ബിസിനസ്സ് പ്രവർത്തങ്ങൾ നിലവിലെ മാനേജ്‌മെന്റ് തന്നെ തുടർന്നും നിയന്ത്രിക്കും.

Source Livennewage