മുംബൈ: ടാറ്റ എൽക്‌സിയും റെനെസാസ് ഇലക്‌ട്രോണിക്‌സ് കോർപ്പറേഷനും സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു, ബാംഗ്ലൂരിലെ അത്യാധുനിക ഡിസൈൻ സെന്റർ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) വേണ്ട കാര്യങ്ങൾ വികസിപ്പിക്കും. അതിനായിട്ടാണ് ഈ വർഷം ജനുവരിയിൽ പുതിയ നെക്സ്റ്റ് ജനറേഷൻ ഇവി ഇന്നൊവേഷൻ സെന്റർ (NEVIC) തുറന്നത്.

ഇലക്‌ട്രിക് വാഹന വിപണിയിൽ, പ്രത്യേകിച്ച് ലൈറ്റ് ഇവി സെഗ്‌മെന്റ്, ഒരു മാറ്റത്തിന്റെ പാതയിലാണ്, വിപണിയ്‌ക്ക് പ്രധാന സഹായങ്ങൾ നൽകാനും, ഇന്ത്യയിൽ തുടങ്ങി ആഗോളതലത്തിലേക്ക് പ്രവർത്തനം വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.

"തങ്ങളും, റെനെസാസും കമ്പനികളുടെ ഡൊമെയ്‌ൻ വൈദഗ്ധ്യം, ബൗദ്ധിക സ്വത്ത്, ആസ്തികൾ എന്നിവ NEVIC-ലേക്ക് കൊണ്ടുവരുമെന്നും, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റംസ്, മോട്ടോർ കൺട്രോൾ യൂണിറ്റുകൾ തുടങ്ങിയ നിർണായക EV സബ്‌സിസ്റ്റങ്ങൾക്കായി റഫറൻസ് ഡിസൈനുകളും, സൊല്യൂഷൻ ആക്‌സിലറേറ്ററുകളും സൃഷ്‌ടിക്കാൻ സഹകരിക്കുമെന്നും ടാറ്റ എൽക്‌സി പറഞ്ഞു.

"ഇവി കൂടുതൽ പ്രവർത്തനക്ഷമമാക്കുന്നതിനായി, വിശ്വസനീയമായ പ്രകടനവും, സാങ്കേതിക വിദ്യയും, പുനരുപയോഗവും വാഗ്ദാനം ചെയുക എന്നത് വളരെ പ്രധാനപെട്ടതാണ്. ഈ പരിഹാരങ്ങൾ ദ്രുതഗതിയിൽ മാർക്കറ്റിൽ വളരാനും, ഉൽപ്പന്നങ്ങളുടെ വിശാലമായ പോർട്ട്‌ഫോളിയോ സൃഷ്ടിക്കാൻ സഹായിക്കുമെന്നും," എക്സ്ചേഞ്ച് ഫയലിംഗിൽ ടാറ്റ എലക്സി പറഞ്ഞു.

കൂടാതെ NEVIC-ന്റെ ഉൽപ്പന്ന -സേവന ഓഫറുകളിലൂടെ, ടാറ്റ എൽക്‌സിയും റെനെസാസും ഇ-മൊബിലിറ്റിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായിക്കും, പ്രത്യേകിച്ച് ഇരുചക്ര -ലൈറ്റ് ഇവി സെഗ്മെന്റിൽ. ഇത് ക്ലയന്റുകൾക്ക് സാങ്കേതിക സങ്കീർണ്ണതയെ മറികടക്കാനും സഹായകരമാകുന്നു.

 

Source : livenewage