മുംബൈ: ഇടക്കാല ഓഹരിവിഹിതം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഊര്‍ജ്ജ,ലോഹ കമ്പനിയായ വേദാന്തയുടെ ഓഹരികള്‍ 52 ആഴ്ചയിലെ ഉയരത്തിലെത്തി.
നിലവില്‍ 3.5 ശതമാനം ഉയര്‍ന്ന് 400.95 നാണ് വേദാന്ത ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. ഇന്നലെയാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഓഹരിയൊന്നിന് 13 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചത്. ഇതിനായി മൊത്തം 4,832 കോടി രൂപ കമ്പനി നീക്കിവച്ചിട്ടുണ്ട്. മുഖവിലയായ ഒരുരൂപയേക്കാള്‍ 1300% കൂടിയ അളവില്‍ ഡിവിഡന്റ് നല്‍കാന്‍ കമ്പനിയ്ക്കായി.
ഡിവിഡന്റ് വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി മാര്‍ച്ച് 10 ആയി നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.നികുതി കഴിച്ചുള്ള ലാഭത്തിന്റെ 30 ശതമാനം ഡിവിഡന്റ് ഇനത്തില്‍ വിതരണം ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ കമ്പനി നടത്താനിരുന്ന പുന:ക്രമീകരണം ഡയറക്ടര്‍ ബോര്‍ഡ് റദ്ദാക്കിയിരുന്നു. ശതകോടീശ്വരന്‍ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഊര്‍ജ്ജ,ലോഹ കമ്പനിയാണ് വേദാന്ത.
Source Livenewage