കൊൽക്കത്ത: മൊബൈൽ ബാങ്കിംഗ് ചാനലിലൂടെ ഡീമാറ്റ് അക്കൗണ്ട്, പെൻഷൻ ഫണ്ട്, ഇ-ടാക്സ് ഫയലിംഗ്, സ്റ്റോക്ക് ബ്രോക്കിംഗ് തുടങ്ങിയ സേവനങ്ങൾക്കായി പേപ്പർ രഹിത സൗകര്യങ്ങൾ ആരംഭിക്കുന്നതിനായിയാണ് ഫിൻടെക് സ്ഥാപനമായ ഫിസ്ഡവുമായി സഹകരിക്കുന്നതായി കൊൽക്കത്ത ആസ്ഥാനമായുള്ള യുകോ ബാങ്ക് ബുധനാഴ്ച അറിയിച്ചു.
യൂക്കോ ബാങ്ക് ഉപഭോക്താക്കൾക്ക് ഇപ്പോൾ സ്റ്റോക്കുകൾ ട്രാക്ക് ചെയ്യാനും, അവരുടെ പ്രകടനം വിലയിരുത്താനും, അതോടപ്പം തന്നെ ഐ. പി. ഓ -കളെക്കുറിച്ചും ദ്വിതീയ മൂലധന വിപണികളെക്കുറിച്ചും വിവരങ്ങൾ അറിയാനും കഴിയും.
ഈ സഹകരണത്തോടെ അക്കൗണ്ട് ഉടമകൾക്ക് ഫിൻടെക് സേവനങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് യൂക്കോ ബാങ്ക് എംഡിയും സിഇഒയുമായ എസ് എസ് പ്രസാദ് പറഞ്ഞു.
Source livenewage