മുംബൈ: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാസ്റ്റ് മൈൽ ഡെലിവറി സേവന ദാതാക്കളായ വിസാർഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ ഒരുങ്ങി മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എം.എൽ.എൽ). 'വിസാർഡ്' എന്ന ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന സിപ് സാപ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡിന്റെ 60% വരെ ഓഹരികൾ ഏറ്റെടുക്കുമെന്ന് മൂന്നാം കക്ഷി ലോജിസ്റ്റിക്സ് (3PL) സൊല്യൂഷൻ പ്രൊവൈഡറായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (MLL) അറിയിച്ചു. 71.73 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ. ഈ ഏറ്റെടുക്കൽ എം.എൽ.എല്ലിന്റെ (മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ്) നിലവിലുള്ള ലാസ്റ്റ്-മൈൽ ഡെലിവറി ബിസിനസിനെയും അതോടൊപ്പം അവരുടെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) അടിസ്ഥാനമാക്കിയുള്ള ഡെലിവറി സേവനങ്ങളെയും സ്വാധീനിക്കും.

"സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ലാസ്റ്റ് മൈൽ സേവനങ്ങൾ വിപുലീകരിക്കുന്നത് എം.എൽ.എല്ലിന്റെ(MLL ) വളർച്ചാ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ്, ഈ ഇടപാട് ഇ-കൊമേഴ്‌സിലും മറ്റ് സെഗ്‌മെന്റുകളിലും (സാങ്കേതികവിദ്യ, ഭൂമിശാസ്ത്രപരമായ കവറേജ്) ഉപഭോക്താക്കൾക്കായി ഞങ്ങളുടെ നിലവിലുള്ള സാന്നിധ്യം വർദ്ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. 2023 സെപ്തംബറോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു." എന്നും മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ രാംപ്രവീൺ സ്വാമിനാഥൻ പറഞ്ഞു,

അതേസമയം “മഹീന്ദ്ര ലോജിസ്റ്റിക്‌സിലേക്ക് ഇറങ്ങുന്നത് ഞങ്ങളെപ്പോലെയുള്ള ലാസ്റ്റ് മൈൽ ഡെലിവറി കമ്പനിക്ക് കാര്യമായ തന്ത്രപരമായ നേട്ടമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വരും വർഷങ്ങളിൽ ഞങ്ങളുടെ ബിസിനസ്സ് അതിവേഗം വിപുലീകരിക്കാൻ ഞങ്ങൾക്ക് കഴിയും പ്രതീക്ഷിക്കുന്നു." എന്ന് വിസാർഡ് സ്ഥാപകൻ പറഞ്ഞു.

വൈവിധ്യമാർന്ന സെഗ്‌മെന്റുകളിലായി പ്രതിവർഷം 60-മില്ല്യൺ പാക്കേജുകൾ തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിസാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Source Livenewage