മുംബൈ: ബി2ബി ഇ-കൊമേഴ്സ് സ്ഥാപനമായ ഇന്ത്യമാർട്ട്, ക്ലൗഡ് അധിഷ്ഠിത അക്കൗണ്ട് സോഫ്റ്റ്വെയർ വാഗ്ദാനം ചെയുന്ന സ്ഥാപനമായ അഡാൻസ സൊല്യൂഷൻസിന്റെ 26.01 ശതമാനം ഓഹരികൾ 13.75 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.
ഏറ്റെടുക്കലിന്റെ ഭാഗമായി, ഇന്ത്യ മാർട്ടിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ട്രേഡ്സീൽ ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡ്, പ്രാഥമിക, ദ്വിതീയ ഓഹരികൾ വാങ്ങുന്നതിലൂടെ ആണ് അഡാൻസ് സൊല്യൂഷൻസിന്റെ ഓഹരികൾ സ്വന്തമാക്കുന്നത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ത്യമാർട്ട് സിഇഒ ദിനേഷ് അഗർവാൾ പ്രസ്താവനയിലൂടെ അറിയിച്ചത്.
"പരമ്പരാഗത ബിസിനസുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന നിലവിലുള്ള ഡെസ്ക്ടോപ്പ് അധിഷ്ഠിത സോഫ്റ്റ്വെയർ സൊല്യൂഷനുകളിൽ നിന്ന് വ്യത്യസ്തമായി, റിയൽബുക്കിലെ ടീം ഒരു ക്ലൗഡ് ഫസ്റ്റ് ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നു, അത് പുതിയ കാലത്തെ ബിസിനസുകൾക്ക് ആകർഷകമാക്കുന്നു, നിലവിലെ നിക്ഷേപം ഈ ഇടത്തിനുള്ളിൽ ഞങ്ങൾ ഏറ്റെടുക്കാൻ പോകുന്ന മറ്റ് സംരംഭങ്ങളെയും പൂർത്തീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, കൂടാതെ അവരുടെ അടുത്ത ഘട്ട വളർച്ചയ്ക്കായി അവരുമായി പങ്കാളികളാകാൻ കഴിയുന്നതിൽ വളരെ സന്തുഷ്ടരാണ് ഞങ്ങൾ" ഏറ്റെടുക്കൽ പ്രസ്താവനയിൽ ഇന്ത്യമാർട്ട് സിഇഒ പറഞ്ഞു.
'റിയൽബുക്കുകൾ' എന്ന ബ്രാൻഡിന് കീഴിലുള്ള അഡൻസ സൊല്യൂഷൻസ്, ബിസിനസുകൾക്കായി ക്ലൗഡ് അധിഷ്ഠിത അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ ഉൽപ്പന്നം ആണ് വാഗ്ദാനം ചെയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2.6 കോടി രൂപയുടെ വിറ്റുവരവുണ്ട് അഡാൻസ സൊല്യൂഷൻസിന്.
Source : Livenewage