സാവോപോളോ: ക്രിപ്റ്റോ ഇടപാടുകളെ പിന്തുണയ്ക്കുന്ന ബ്രസീലിയൻ ഡിജിറ്റൽ ബാങ്കായ നൂബാങ്കിൽ നിക്ഷേപം നടത്തി വാറൻ ബഫറ്റിന്റെ സ്വന്തം ബെർക്‌ഷയർ ഹാത്ത്‌വേ. ഇതോടെ ക്രിപ്റ്റോ കറൻസിയെ വാറൻ ബഫറ്റും അംഗീകരിക്കുന്നുവോ എന്ന സംശയമാണ് നിക്ഷേപകർ ഉന്നയിക്കുന്നത്. 2021ന്റെ നാലാം പാദത്തിൽ നൂബാങ്കിന്റെ ഒരു ബില്യൺ ഡോളറിന്റെ ഓഹരികളാണ് ബഫറ്റിന്റെ ബെർക്‌ഷയർ ഹാത്ത്‌വേ വാങ്ങിയിരിക്കുന്നത്. ഇതാദ്യമായല്ല ബഫറ്റിന്റെ കമ്പനി നൂബാങ്ക് ഓഹരികൾ വാങ്ങിയത്.
2020 ഡിസംബർ മാസത്തിലാണ് നൂബാങ്ക് വിപണിയിലേക്ക് എത്തുന്നത്. ബെർക്‌ഷയർ ഹാത്ത്‌വേ ആദ്യം 250 മില്യൺ ഡോളറിന് 30 മില്യൺ ഓഹരികൾ സ്വന്തമാക്കി. ഇതോടെ നൂബാങ്കിന്റെ മൂല്യം 41.5 ബില്യൺ ഡോളറിലെത്തി. തുടർന്ന് 2021 ജൂൺ മാസത്തിൽ ബെർക്‌ഷയർ ഹാത്ത്‌വേ നൂബാങ്കിൽ 500 ദശലക്ഷം ഡോളറിന് നിക്ഷേപം നടത്തുകയായിരുന്നു.
ക്രിപ്‌റ്റോകറൻസികളിൽ വ്യാപാരം നടത്താൻ അനുവദിക്കില്ലെങ്കിലും ക്രിപ്റ്റോകറൻസിയെ പിന്തുണയ്ക്കുന്നതിനാൽ തന്നെ ശ്രദ്ധേയമാണ് നൂബാങ്ക്. അതേസമയം, ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളെ താൻ അംഗീകരിക്കില്ലെന്ന് 2018ൽ തന്നെ വാറൻ ബുഫറ്റ് വ്യക്തമാക്കിയിരുന്നു. ബഫറ്റിന്റെ പാർട്ടനറും ബെർക്‌ഷയറിന്റെ വൈസ് ചെയർമാനുമായ ചാർളി മുൻജെറും ക്രിപ്റ്റോയുടേയും പ്രത്യേകിച്ച് ബിറ്റ്കോയിന്റെയും നിശിത വിമർശകനാണ്
sOURCE LIVENEWAGE