ന്യൂഡൽഹി: 'ബ്ലോക്ക്ചെയിൻ ആസ് എ സർവീസ്’ കമ്പനിയായ അക്കിലിസിന്റെ തന്ത്രപ്രധാനമായ ഓഹരികൾ ഏറ്റെടുത്ത് ഭാരതി എയർടെൽ ലിമിറ്റഡ്. അതിവേഗം വളരുന്ന ആഡ്ടെക് (എയർടെൽ പരസ്യങ്ങൾ), ഡിജിറ്റൽ എന്റർടൈൻമെന്റ് (വിങ്ക് മ്യൂസിക്, എയർടെൽ എക്സ്ട്രീം), ഡിജിറ്റൽ മാർക്കറ്റ് പ്ലേസ് (എയർടെൽ താങ്ക്സ് ആപ്പ്), ഓഫറുകൾ എന്നിവയിലുടനീളം അക്കിലിസിന്റെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യകൾ വിന്യസിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ‘ആറ്റം’ എന്ന പേരിൽ പേറ്റന്റ് നേടിയ ഹൈബ്രിഡ് ബ്ലോക്ക്ചെയിൻ പ്ലാറ്റ്ഫോം അക്കിലിസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Source : Livenewage