ബെംഗളൂരു: ക്ലൗഡ് മൈഗ്രേഷൻ വർദ്ധിപ്പിക്കാൻ യുഎസ് ആസ്ഥാനമായുള്ള വി ഫംഗ്ക്ഷനിൽ നിക്ഷേപം നടത്താൻ വിപ്രോ ഒരുങ്ങുന്നു. യുഎസ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ വി ഫംഗ്ക്ഷനുമായി സംയുക്ത ഗോ-ടു-മാർക്കറ്റ് പങ്കാളിത്തം രൂപീകരിക്കാനാണ് വിപ്രോ ലക്ഷ്യമിടുന്നത്. ഇതിനായി എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള ജാവ ആപ്ലിക്കേഷനുകൾ നവീകരിക്കാനും ക്ലൗഡിലേക്കുള്ള മൈഗ്രേഷൻ ത്വരിതപ്പെടുത്താനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി വി ഫംഗ്ക്ഷൻസ് സീരീസ് എയിൽ ഫണ്ടിംഗ് റൗണ്ടിൽ വിപ്രോയുടെ കോർപ്പറേറ്റ് നിക്ഷേപ വിഭാഗമായ വിപ്രോ വെഞ്ചേഴ്‌സ് നിക്ഷേപം നടത്തിയിട്ടുണ്ട്.

Source : Livenewage