മുംബൈ: ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവല്‍ക്കരണം ഈ മാസം തന്നെ ആരംഭിക്കാനുള്ള ശ്രമവുമായി കേന്ദ്രം. ബാങ്കിന്റെ ഉപദേഷ്ടാവായ കെപിഎംജി, വലിയ സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും ദീര്‍ഘകാല ഫണ്ടുകളും ഉള്‍പ്പെടെ ഒന്നിലധികം ഇടപാടുകാരിലേക്ക് എത്തിച്ചേരാന്‍ പരിശ്രമിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് മാനേജ്മെന്റും പങ്കെടുക്കുന്ന വെര്‍ച്വല്‍ ഇന്ററാക്ഷന്‍ അടുത്ത ആഴ്ച നടക്കുമെന്നും അത് നിര്‍ണായകമായിരിക്കുമെന്നും സൂചനയുണ്ട്. നിലവില്‍ സര്‍ക്കാര്‍ ബാങ്കിന്റെ 94.71 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണ്. മാനേജ്മെന്റ് നിയന്ത്രണത്തോടെ വരുന്ന എല്‍ഐസിയുടെ 49.24 ശതമാനം ഇക്വിറ്റി ഓഹരിയും ഇതില്‍ ഉള്‍പ്പെടുന്നു. 45.48 ശതമാനം കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുണ്ട്. ബാങ്കിലെ നോണ്‍ പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡിംഗ് നിലവില്‍ 5.29 ശതമാനം മാത്രമാണ്.
ഓപ്പണ്‍ ലേല പ്രക്രിയയിലൂടെ വാങ്ങുന്നയാളെ 'സ്വമേധയാ കണ്ടെത്തുന്ന' ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരിക്കും ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന. പ്രശ്നത്തിലായ ബാങ്കുകള്‍ വില്‍ക്കാന്‍ സാധാരണയായി ഈ വഴി ഉപയോഗിക്കുന്നു. മാനദണ്ഡങ്ങളില്‍ ഇളവ് തേടുന്നു എങ്കിലും, സാധ്യതയുള്ള വ്യാപാരത്തിന്റെ വലിയ വലിപ്പം കണക്കിലെടുക്കുമ്പോള്‍, ഓപ്പണ്‍ ഓഫറും വില്‍പ്പനയും ആവശ്യമായി വരും. നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കി സര്‍ക്കാര്‍ ചിലപ്പോള്‍ ഒരു ഭാഗിക ഓഹരി നിലനിര്‍ത്തിയേക്കാം.
മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി വഴിയും മോശം വായ്പകള്‍ ഒഴിവാക്കിയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഐഡിബിഐ ബാങ്ക് ഓഹരി 44.2 ശതമാനം ഉയര്‍ന്നു. അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ലാഭകരമായി. നിലവിലെ വിപണി മൂലധനം 50,482.53 കോടി രൂപയാണ്. പുതിയ ഓഹരിയുടമകള്‍ ഉയര്‍ന്ന ഓഹരി കൈവശം വയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡിംഗ് പരിധി 26 ശതമാനം വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. 26 ശതമാനം വോട്ടവകാശ പരിധിയും ഉണ്ട്.
സ്വകാര്യ ബാങ്കുകളിലെ മൊത്തം വിദേശ ഓഹരി പങ്കാളിത്തം നേരിട്ടുള്ള നിക്ഷേപ മാര്‍ഗത്തില്‍ 74 ശതമാനം വരെ അനുവദനീയമാണ്. കൂടാതെ ഒരു പോര്‍ട്ട്ഫോളിയോ നിക്ഷേപകന് 5 ശതമാനത്തില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ ആര്‍ബിഐയുടെ അനുമതിയോടെ മാത്രമേ കഴിയൂ. ചില സന്ദര്‍ഭങ്ങളില്‍ മുന്‍കാലങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അതേസമയം ഒരു കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി സ്‌പോണ്‍സര്‍മാരുമായി സഹകരിച്ച് നിക്ഷേപം നടത്താന്‍ കോര്‍പ്പറേറ്റുകളെ സര്‍ക്കാര്‍ അനുവദിക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല.
Source : Livenewage