മുംബൈ: റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ബുധനാഴ്ച ആഗോള ഓഹരി വിപണിയിലെ ബലഹീനതയെ പ്രതിഫലിപ്പിച്ചുകൊണ്ട് ഇന്ത്യൻ നിക്ഷേപകരുടെ ആസ്തി 86,741.74 കോടി രൂപ ഇടിഞ്ഞു.

ആഗോള തലത്തിലുള്ള വില്‍പ്പനയ്ക്ക് അനുസൃതമായി സെന്‍സെക്‌സ് 1227.18 പോയിന്റ് വരെ ഇടിഞ്ഞ് 55,020.1 ല്‍ എത്തിയിരുന്നു. എന്നാല്‍ വിപണി അവസാനിക്കുമ്പോള്‍ 778.38 പോയിന്റ് അഥവാ 1.38 ശതമാനം താഴ്ന്ന് 55,468.90 എന്ന നിലയിലെത്തി.

അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വിദേശ മൂലധനത്തിന്റെ ഒഴുക്കുമാണ് നിക്ഷേപകരുടെ പിന്മാറ്റത്തിന് കാരണമായി. ബിസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 86,741.74 രൂപ ഇടിഞ്ഞ് 2,51,52,303.305 കോടി രൂപയിലെത്തി.

ബ്രെന്റ് ക്രൂഡ് 110 യുഎസ് ഡോളര്‍ കടന്നതിനാല്‍ ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെയുള്ള കുതിച്ചുചാട്ടം ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അതേസമയം വലിയ പിരിമുറുക്കമാണ് റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ഇന്ത്യന്‍ വിപണികള്‍ക്ക് ഇന്നലെ നേരിടേണ്ടി വന്നത്.

Source  Livenewage