ലണ്ടന്‍: വര്‍ഷത്തെ മികച്ച ഉയരം കുറിച്ച് ബിറ്റ്‌കോയിന്‍ വില നേരിയ തോതില്‍ ഇടിഞ്ഞു. ഇന്നലെ വൈകീട്ട് വ 48,234 ഡോളറിന്റെ വാര്‍ഷികനേട്ടം കൈവരിച്ച ബിറ്റ് കോയിന്‍ ഇന്ന് 0.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 47,553 ഡോളറിനാണ് ബിറ്റ്‌കോയിന്‍ വ്യാപാരത്തിലുളളത്.
റഷ്യ -യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 27 ശതമാനത്തിന്റെ നേട്ടമാണ് ബിറ്റ്‌കോയിന്‍ കൈവരിച്ചത്. ബിറ്റ്‌കോയിനോടൊപ്പം മറ്റു കോയിനുകളും വളരുന്ന പ്രവണത ഇത്തവണയും ആവര്‍ത്തിച്ചു. രണ്ടാമത്തെ മൂല്യമേറിയ ടോക്കണായ എഥര്‍ തിങ്കളാഴ്ച ജനുവരിയിലെ ഉയരമായ 3,436 ഡോളറിലെത്തി.
നിക്ഷേപ, സാമ്പത്തിക സ്ഥാപനങ്ങള്‍ പണമൊഴുക്കിയതിനാലാണ് ക്രിപ്‌റ്റോകറന്‍സി വില ഉയര്‍ന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ഒരിടവേളയ്ക്കുശേഷം ആകര്‍ഷണീയമായ നിക്ഷേപമാര്‍ഗ്ഗമായി ക്രിപ്‌റ്റോ മാറിയതായും അവര്‍ വിലയിരുത്തി. 12 ശതമാനം നേട്ടമാണ് ഒറ്റ ആഴ്ചയില്‍ ബിറ്റ് കോയിന്‍ കൈവരിച്ചത്.
Source Livenewage