കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ യുടിഐ നിഫ്റ്റി മിഡ്ക്യാപ് 150 ക്വാളിറ്റി 50 ഇന്‍ഡക്സ് പദ്ധതി അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ ഏപ്രില്‍ അഞ്ചിന് അവസാനിക്കും. ഏപ്രില്‍ 15 മുതല്‍ പദ്ധതിയുടെ യൂണിറ്റുകളുടെ തിരിച്ചു വാങ്ങലിനും തുടര്‍ വില്‍പനയ്ക്കും അവസരം ലഭിക്കും.  നിഫ്റ്റി മിഡ്ക്യാപ് 150 ക്വാളിറ്റി 50 ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്നതാണ് പദ്ധതി.

ഓഹരികളുടെ കാര്യത്തില്‍ വൈവിധ്യവല്‍ക്കരണമാണ് പദ്ധതി നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഫണ്ട് മാനേജര്‍ ഷര്‍വണ്‍ കുമാര്‍ ഗോയല്‍ പറഞ്ഞു. 

മിഡ്ക്യാപ് മേഖലയില്‍ അവസരങ്ങള്‍ തേടുകയും താരതമ്യേന ഗുണമേന്‍മയുള്ള ഓഹരികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് അനുയോജ്യമാണ് ഈ പദ്ധതി.  പുതിയ ഫണ്ട് ഓഫര്‍ കാലത്ത് പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ കുറഞ്ഞത് 5000 രൂപ എന്ന നിലയില്‍ അപേക്ഷിക്കാം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.  കുറഞ്ഞ തുടര്‍ നിക്ഷേപം ആയിരം രൂപയായിരിക്കണം.

Source livenewage