മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ വായ്പാ വിതരണത്തിൽ വർദ്ധനവ്. ഫെബ്രുവരിയിൽ 44 ശതമാനം ഉയർന്ന് 2,733 കോടി രൂപയായി, കൂടാതെ കമ്പനിയുടെ ഈ മാസത്തെ ശേഖരണ കാര്യക്ഷമത 98 ശതമാനമാണെന്നും കമ്പനി വ്യാഴാഴ്ച അറിയിച്ചു.
കമ്പനിയുടെ വാർഷിക (YTD) വിതരണ ശതമാനത്തിൽ 42 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി, ഇപ്പോൾ ഏകദേശം 23,632 കോടി രൂപയായിട്ടുണ്ട്. അതേസമയം ഈ മാസത്തെ ശേഖരണ കാര്യക്ഷമത 2021 ഫെബ്രുവരിയിലേതിന് സമാനമാണെന്നും, ഇത് പ്രതീക്ഷിച്ചതാണെന്നും മഹീന്ദ്ര ഫിനാൻസ് അറിയിച്ചു.
കളക്ഷനുകളിലെ പോസിറ്റീവ് പ്രവണത അസറ്റ് ഗുണ നിലവാരം മാസംതോറും മെച്ചപ്പെടാൻ കരണമായിട്ടുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Source Livenewage