മുംബൈ: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് ട്രാന്‍സ്‌ഗ്ലോബ് ഫുഡ്‌സ് നടത്തിയത്. മാര്‍ച്ച് 14, 2019ന് 3.80തിന് ക്ലോസ് ചെയ്ത ട്രാന്‍സ്‌ഗ്ലോബ് ഫുഡ്‌സിന്റെ ഇന്നത്തെ വില 92.65 രൂപയാണ്. ഈ കാലയളവില്‍ 2,338 ശതമാനമാണ് ഓഹരിവളര്‍ച്ച നേടിയത്. അതേസമയം സെന്‍സെക്‌സിന്റെ വളര്‍ച്ച 48.62 ശതമാനം മാത്രമാണ്. ഇത് കമ്പനി നടത്തിയ പ്രകടനത്തിന്റെ മികവ് വെളിപെടുത്തുന്നു.
മുന്നുവര്‍ഷത്തിന് മുന്‍പ് ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 24.38 ലക്ഷം രൂപയായി മാറുമായിരുന്നു. വലിയ നേട്ടത്തിനൊടുവില്‍ ചൊവ്വാഴ്ചയും ഇന്നുമായി ഓഹരി വിലയില്‍ ചെറിയ ഇടിവ് സംഭവിച്ചു. ഇന്ന് 4.75 ശതമാനം കുറഞ്ഞ് 88.25 നാണ് ഓഹരിയില്ഡ വ്യാപരം നടക്കുന്നത്.
Source Livenewage