ന്യൂഡൽഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വായ്പ തട്ടിപ്പ്. ഐ.എൽ&എഫ്.എസ് തമിഴ്നാട് പവർ എന്ന സ്ഥാപനമാണ് വായ്പ തട്ടിപ്പ് നടത്തിയത്. ഇവരുടെ വായ്പ ബാങ്ക് എൻ.പി.എയുടെ ഭാഗമാക്കി. ഇക്കാര്യങ്ങൾ പഞ്ചാബ് നാഷണൽ ബാങ്ക് തന്നെയാണ് ആർ.ബി.ഐയെ അറിയിച്ചത്.

നീരവ് മോദി 824 കോടിയുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് പി.എൻ.ബിയിൽ നിന്നും വീണ്ടും ഇത്തരം വാർത്ത പുറത്ത് വരുന്നത്. ഐ.എൽ&എഫ്.എസ് തമിഴ്നാട് പവർ എന്ന സ്ഥാപനം പഞ്ചാബ്& സിന്ധ് ബാങ്കിലും വായ്പ തട്ടിപ്പ് നടത്തിയിരുന്നു. 148 കോടിയുടെ ഇവരുടെ വായ്പ ഫെബ്രുവരി 15ന് പഞ്ചാബ് & സിന്ധ് ബാങ്ക് നിഷ്ക്രിയ ആസ്തിയായ പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാട്ടിലെ കടലൂരിൽ കമ്പനിക്ക് താപവൈദ്യുതനിലയമുണ്ട്. നിഷ്ക്രിയ ആസ്തി കണ്ടെത്താൻ ബാങ്കുകൾക്ക് ആർ.ബി.ഐ കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ ഇത്തരം നടപടികൾ ബാങ്കുകൾ ശക്തമാക്കുകയും ചെയ്തിരുന്നു.   

Source livenewage