വാഷിങ്ടണ്‍: റഷ്യ -യുക്രൈന്‍ യുദ്ധം, ആസന്നമായ പലിശ നിരക്ക് വര്‍ധന എന്നിവ മൂലം പ്രക്ഷുബ്ധമായ ആഗോള ഓഹരിവിപണി ഈ മാസമവസാനത്തോടെ ശാന്തത കൈവരിക്കുമെന്ന് നിക്ഷേപബാങ്കായ ജെപി മോര്‍ഗന്റെ ഇയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു. നിക്ഷേപസ്ഥാപനങ്ങള്‍ മാസാവസാനം 230 ബില്ല്യണ്‍ ഡോളര്‍ വിപണിയിലേക്കൊഴുക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
യു.എസ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ 24 ബില്ല്യണ്‍ ഡോളര്‍ ഇക്വിറ്റി മേഖലയ്ക്കായി വകയിരുത്തുമ്പോള്‍ യു.എസ് പെന്‍ഷന്‍ഫണ്ട് പ്ലാനുകള്‍ 124 ബില്ല്യണ്‍ ഡോളര്‍ ഓഹരികള്‍ വാങ്ങാന്‍ ചെലവഴിക്കും.
ഇതിന് പുറമെ നോര്‍വീജിയന്‍ ഓയില്‍ ഫണ്ടായ നോര്‍ജസ് ഫണ്ട് വരുന്ന പാദത്തില്‍ 22 ബില്ല്യണ്‍ ഓഹരിവിപണിയില്‍ ചെലവഴിക്കുമെന്നും ജെപി മോര്‍ഗന്‍ കരുതുന്നു. ജപ്പാനീസ് പെന്‍ഷന്‍ ഫണ്ടായ ജിപിഐഎഫ് 40 ബില്ല്യണ്‍ ഡോളറാണ് ഓഹരിവിപണിയില്‍ നിക്ഷേപിക്കുക. ഇതോടെ ആഗോളഓഹരിവിപണികള്‍ സ്ഥിരത കൈവരിക്കുമെന്നും നിക്ഷേപബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നു.
Source livenewage