കൊച്ചി: കോവിഡ് 19 മഹാമാരി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വന്‍ ഭീഷണിയായി തുടരുകയാണ്. കൊറോണ വൈറസിന്‍റെ പുതിയ വകഭേദങ്ങള്‍ ഹെല്‍ത്ത്കെയര്‍ മേഖലയില്‍ പുതിയ നിക്ഷേപങ്ങളുടെയും സഹകരണങ്ങളുടെയും ആവശ്യകത വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത്  ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലെ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്താന്‍ സമൃദ്ധ്  ഹെല്‍ത്ത്കെയര്‍ ബ്ലെന്‍ഡഡ് ഫിനാന്‍സിനായി ഐപിഇ ഗ്ലോബല്‍ ലിമിറ്റഡുമായി ധാരാണാപത്രം ഒപ്പു വെച്ചു. 

Source : Livenewage