കോഴിക്കോട്: ഗ്ലോബൽ സേഫ്റ്റി സമ്മിറ്റ് കേരള ചാപ്റ്ററും, ലിന്ത്യ ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന പ്രാദേശിക നിക്ഷേപക ഉച്ചകോടി (ലോക്കൽ ഇൻവെസ്റ്റർസ് സമ്മിറ്റ് - മാർച്ച് 2022) മാർച്ച് 14ന് കോഴിക്കോട് നടക്കും. രാവിലെ 9മുതൽ വൈകിട്ട് 9വരെ ഹോട്ടൽ രാവിസ് കടവിൽ ആണ് കോഴിക്കോട്ടെ ആദ്യ പ്രാദേശിക നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുക.

സാധാരണക്കാരായ സംരംഭകർക്കും സ്റ്റാർട്ട്അപ്പുകൾക്കും മികച്ച രീതിയിൽ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണിയിൽ അവതരിപ്പിക്കാൻ ചെറിയ മുതൽ മുടക്കിൽ ഒരു ബ്രാൻഡ് ലോഞ്ച് എന്നതും സമ്മിറ്റിന്റെ ഭാഗമാണ്. മുൻ എംപിയും ചലച്ചിത്ര നടനുമായ ഇന്നസെന്റ് ആകും പുതിയ ബ്രാൻഡുകൾ ലോഞ്ചുചെയ്യുക.

സാധാരണക്കാരായ പുതു സംരംഭകർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുകയാണ് ലോക്കൽ ഇൻവെസ്റ്റർസ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രോഗ്രാം ഡയറക്ടർ യുഎസ് ആഷിൻ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിക്ക് ശേഷം ചെറുകിട, പുതു സംരംഭകർക്ക് കൂടുതൽ വിപണി കേന്ദ്രീകൃത്യമായി മുന്നേറുന്നതിനും, കൂടുതൽ ഉൽപ്പന്നങ്ങൾ വിപണികളിൽ എത്തിക്കുന്നതിനുമാണ് ഈ സംരംഭം അവസരമൊരുക്കുന്നത്.

ചെറുകിട ബിസിനസ് പ്രോജക്റ്റുകൾക്ക് നിക്ഷേപകരെയും, വിതരണക്കാരെയും, ബിസിനസ് പാർട്ണർസിനെയും കണ്ടെത്താനുള്ള സൗകര്യം, നിക്ഷേപകരുമായി നിശ്ചിത സമയം പിച്ച് ഡെക്ക് അവതരിപ്പിക്കുക, സംരംഭവുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുമായി സംവദിക്കുക, ഉൽപ്പന്ന പ്രദർശന സ്റ്റാളുകൾ, ഓട്ടോഷോ തുടങ്ങിയ നിരവധി സൗകര്യങ്ങൾ സമ്മിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബിസിനസ് മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്‌കാരങ്ങളും നടൻ ഇന്നസന്റ് വേദിയിൽ സമ്മാനിക്കും.

നൂറിലധികം സ്റ്റാളുകളിലായി ആയിരത്തിലധികം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനാണ് സമ്മിറ്റ് ലക്ഷ്യമിടുന്നത്.

പ്രാദേശിക സംരംഭകർക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രാദേശിക നിക്ഷേപക സംഗമം നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്

9895621248

Source Livenewage