മുംബൈ: മൂന്നുദിവസം തുടര്ന്ന നേട്ടത്തിന് വിരാമമിട്ട് വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില് സൂചികകള് നഷ്ടത്തില് ക്ലോസ് ചെയ്തു. നിഫ്റ്റി 17,400ന് താഴെയെത്തി.
സെന്സെക്സ് 773.11 പോയന്റ് താഴ്ന്ന് 58,152.92ലും നിഫ്റ്റി 231 പോയന്റ് നഷ്ടത്തില് 17,374.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, റിയാല്റ്റി ഓഹരികളാണ് നഷ്ടത്തില് മുന്നില്.
ആഗോള വിപണികളിലെ ദുര്ബലാവസ്ഥയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകളില് വീണ്ടും വര്ധനയുണ്ടയതാണ് ആഗോളതലത്തില് വിപണികളെ ദുര്ബലമാക്കിയത്. അതോടെ വിദേശ നിക്ഷേപകര് വന് തോതില് ഓഹരികള് വിറ്റഴിച്ചു.
ഗ്രാസിം ഇന്ഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഇന്ഫോസിസ്, എച്ച്സിഎല് ടെക്, യുപിഎല് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐഒസി, ഇന്ഡസിന്ഡ് ബാങ്ക്, എന്ടിപിസി, ടാറ്റ സ്റ്റീല്, ഐടിസി തുടങ്ങിയ ഓഹരികള് നേട്ടമുണ്ടാക്കുകയും ചെയ്തു.
എല്ലാ സെക്ടറല് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഐടി, റിയാല്റ്റി സൂചികകള് രണ്ടുശതമാനം വീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള് ക്യാപ് സൂചികകളും രണ്ടുശതമാനത്തോളം നഷ്ടം നേരിട്ടു.
ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൽ ഇന്നലെ ഉണ്ടായ പ്രധാന ചലനങ്ങൾ
- മുന്നാം പാദത്തിൽ അറ്റനഷ്ടം 99.8 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Zomato (-6%) ഓഹരി താഴേക്ക് വീണു. പാദത്തിൽ വരുമാന വളർച്ചയിൽ ഇടിവ് ഉണ്ടായതായി കാണാം. സൊമാറ്റോയിൽ നിക്ഷേപമുള്ള InfoEdge (-6%) ഓഹരിയും താഴേക്ക് വീണു.
- ഫെബ്രുവരി 9ന് എൽ.ഐ.സി രണ്ട് ലക്ഷം ഓഹരികൾ വാങ്ങിയതിന് പിന്നാലെ Adani Total Gas (+1.1%) താഴേക്ക് വീണു. Adani Wilmar (-1.3%) മുന്നേറ്റം അവസാനിപ്പിച്ച് അസ്ഥിരമായി കാണപ്പെട്ടു.
- മറ്റു ഐടി ഓഹരികളായ LTI (-5%), LTTS (-4.2%), Coforge (-3.9%), MindTree (-3.9%), Mphasis (-3.5%) എന്നിവയും താഴേക്ക് വീണു.
- നിഫ്റ്റി 50യിലെ ചുരുക്കം ചില ഓഹരികൾ മാത്രമാണ് ഇന്നലെ ലാഭത്തിൽ അടച്ചത്.
- മുന്നാം പാദ ഫലങ്ങൾ ഇന്ന് വരാനിരിക്കെ Grasim (-3.3%) ഓഹരി താഴേക്ക് വീണു.
- മൂന്നാം പാദത്തിൽ അറ്റാദായം 124 കോടി രൂപയായതിന് പിന്നാലെ MOIL (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.
- ആഗോള വിപണിയിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് TechM (-2.9%), Infosys (-2.7%), HCL Tech (-2.2%), Wipro (-2.1%) തുടങ്ങിയ ഐടി ഓഹരികൾ താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
- നികുതിക്ക് ശേഷമുള്ള ലാഭം 69.4 ശതമാനം വർദ്ധിച്ച് 340 കോടി രൂപയായതിന് പിന്നാലെ Tata Chemicals (-4.7%) അസ്ഥിരമായി നിന്നു. ഓഹരിയിൽ ലാഭമെടുപ്പ് ഉണ്ടായതിന് പിന്നാലെ താഴേക്ക് വീണു.