മോശം ആഗോള സൂചനകള്‍ കാരണം നിഫ്റ്റി ഏകദേശം 154 പോയിന്റ് നഷ്ടത്തിലാണ് വാരാന്ത്യം ആരംഭിച്ചത്. കുത്തനെ ഇടിഞ്ഞ സൂചിക 17,300 പോയിന്റ് വരെയെത്തി. എന്നാല്‍ 100 പോയിന്റോളം തിരിച്ചുകയറി സൂചിക നില മെച്ചപ്പെടുത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ നിഫ്റ്റി 1.31 ശതമാനം ഇടിഞ്ഞ് 17,374 പോയിന്റിലാണ്. നിഫ്റ്റി മിഡ്ക്യാപ്പും, സ്മോള്‍ക്യാപ്പും രണ്ടു ശതമാനം വീതം ഇടിഞ്ഞു. ഇന്ത്യ VIX ആറു ശതമാനത്തിലധികം ഉയര്‍ന്നതോടെ വിപണി പങ്കാളികളില്‍ ഭയം പ്രതിഫലിച്ചു.

എല്ലാ മേഖലാ സൂചികകളിലും ചുവപ്പ് പരന്നു. നിഫ്റ്റി ഐടി ഏകദേശം മൂന്നു ശതമാനം ഇടിഞ്ഞു. എന്നാല്‍ വിപണിയിലെ മോശം വികാരങ്ങള്‍ക്കിടയിലും, ഐ.ഒ.സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍.ടി.പി.സി. എന്നിവ അവിശ്വസനീയമായ പ്രകടനം കാണിക്കുകയും നിഫ്റ്റി സ്റ്റോക്കുകളില്‍ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. മാത്രമല്ല, ചില ഓഹരികള്‍ വിപണിയെ പിന്തുണയ്ക്കുന്നതിനായി അവരുടെ ദിവസത്തെ താഴ്ന്ന നിലയില്‍ നിന്ന് നല്ല വീണ്ടെടുക്കല്‍ കാഴ്ചവച്ചു. ഈ ഓഹരികള്‍ താഴ്ന്ന തലങ്ങളില്‍ വാങ്ങല്‍ താല്‍പ്പര്യത്തിന് സാക്ഷ്യം വഹിച്ചു. അടുത്ത ദിവസം ട്രെന്‍ഡ് ആകാനുള്ള സാധ്യതയും ഇതോടെ ശക്തമായി.

താഴ്ന്ന നിലയില്‍ നിന്ന് കരകയറിയ ഓഹരികള്‍: ബെയര്‍ക്രോപ്പ്, ഡിമാര്‍ട്ട്, ഹാപ്പിയസ്റ്റ് മൈന്‍ഡ്, ജെ.എസ്.ഡബ്ല്യു. സ്റ്റീല്‍, പി.സി.ബി.എല്‍, റാഡിക്കോ, ടോറന്റ് ഫാര്‍മ, വൈഭവ് ഗ്ലോബല്‍.