വാരാന്ത്യം വിപണികൾ സമ്മർദത്തിലായപ്പോൾ ആദ്യ മണിക്കൂറിൽ ഗ്രാഫൈറ്റ് ഇന്ത്യയുടെ ഓഹരികൾ നാലു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഇതോടെ, ഓഹരി വില മുൻ സ്വിംഗ് ഹൈ ആയ 527.80 രൂപ മറികടക്കുകയും ചെയ്തു. സാങ്കേതിക ചാർട്ടിൽ, സ്റ്റോക്ക് താഴെ തലങ്ങളിൽ ബുള്ളിഷ് ക്യാൻഡിൽ രേഖപ്പെടുത്തി. ശക്തമായ വില പ്രവർത്തനത്തോടൊപ്പം, ഓഹരി ശരാശരിക്ക് മുകളിലുള്ള വോളിയം കാഴ്ചവച്ചു. നിലവിലെ വ്യവഹാരം 10 ദിവസം, 30 ദിവസത്തെ ശരാശരി വോളിയത്തിനു മുകളിലാണ്.

ഓഹരിയുടെ ഉയർന്ന വ്യാപാര ആവശ്യകതയാണ് സാങ്കേതിക സൂചകങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഹരി ശക്തമായ ബുള്ളിഷ് വികാരം പ്രകടിപ്പിക്കുന്നു. നാല് വ്യാപാര സെക്ഷനുകളിലായി ഓഹരി 10 ശതമാനത്തിലധികം നേട്ടം കൈവരിച്ചു. 14 പിരീയഡ് ആർ.എസ്.ഐ. ഉയർന്ന ഉയരം രേഖപ്പെടുത്തി. നിലവിൽ ഇത് 60ന് മുകളിലാണ്. പ്രതിദിന എം.എ.സി.ഡി. സ്റ്റോക്കിന്റെ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു.

ഒ.ബി.വിയും മുകളിലേക്കുള്ള സൂചന നൽകുന്നു. ഓൺ ബാലൻസ് വോളിയം (ഒ.ബി.വി) ആവേഗത്തിന്റെ സാങ്കേതിക സൂചകമാണ്. ഇവിടെ വില പ്രവചനങ്ങൾ നടത്താൻ വോളിയം മാറ്റങ്ങൾ ഉപയോഗിക്കുന്നു. എല്ലാ ഹ്രസ്വകാല ചലിക്കുന്ന ശരാശരിക്കും മുകളിലാണ് സ്റ്റോക്ക് ട്രേഡ് ചെയ്യുന്നത്. ഈ വർഷം ഇതുവരെ ഓഹരി ആറു ശതമാനവും, ഒരു മാസത്തിനിടെ 20 ശതമാനവും ആദായം നിക്ഷേപകർക്കു നൽകിയിട്ടുണ്ട്. അതായത് ഇക്കാലയളവിൽ വിപണികളേയും, മേഖലയിലെ എതിരാളികളേയും മറികടക്കാൻ ഗ്രാഫൈറ്റ് ഇന്ത്യയ്ക്കു സാധിച്ചിട്ടുണ്ട്.

ശക്തമായ വില ഘടനയും വോളിയവും, ബുള്ളിഷ് സാങ്കേതിക പാരാമീറ്ററുകളും അസാധാരണമായ നല്ല റിട്ടേണുകളും കണക്കിലെടുക്കുമ്പോൾ, വരും ദിവസങ്ങളിൽ സ്റ്റോക്ക് ഉയർന്ന വ്യാപാരം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 560 രൂപ വരെ നിലവിലെ സാഹചര്യത്തിൽ ചലിക്കാനുള്ള ശേഷി ഓഹരിക്കുണ്ട്. തുടർന്ന് ഹ്രസ്വ- ഇടത്തരം കാലയളവിൽ 575 രൂപ വരെ ഓഹരി നീങ്ങാം. അതായത് ഹ്രസ്വകാലയളവിൽ മാന്യമായ നേട്ടം ആഗ്രഹിക്കുന്ന ആർക്കും ഓഹരി സ്വന്തമാക്കാവുന്നതാണ്