ഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. ഇത്തരത്തില്‍ നേടുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. ഇതിനിടെ ഡിസംബര്‍ പാദഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ നിരവധി കമ്പനികളാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതില്‍ അടുത്തയാഴ്ച ലാഭവിഹിതം വിതരണം ചെയ്യുന്ന ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. ലാഭവിഹിതം നല്‍കാനുള്ള തീരുമാനം പൊതുയോഗത്തില്‍ അംഗീകരിക്കുമ്പോഴോ അല്ലെങ്കില്‍ പ്രഖ്യാപനത്തിന്റെ 30 ദിവസത്തിനുള്ളിലോ പണം കൈമാറുകയാണ് പതിവ്.

സെയില്‍- പ്രതിയോഹരി 2.5 രൂപ വീതം ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതം കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 29-നും എക്‌സ്- ഡിവിഡന്റ് ഡേറ്റ് 28-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.

ബിഇഎംഎല്‍- ഓഹരിയൊന്നിന് 5.0 രൂപ വീതം നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് കമ്പനി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഈമാസം 30-നും എക്‌സ്- ഡിവിഡന്റ് ഡേറ്റ് 29-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.

എസ്ബിഐ ലൈഫ്- പ്രതിയോഹരി 2.0 രൂപ വീതം ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതം കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 30-നും എക്‌സ്- ഡിവിഡന്റ് ഡേറ്റ് 29-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.

സുന്ദരം ക്ലേടണ്‍- ഓഹരിയൊന്നിന് 44.0 രൂപ വീതം നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് കമ്പനി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഈമാസം 30-നും എക്‌സ്- ഡിവിഡന്റ് ഡേറ്റ് 29-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.

എസ്ബിഐ കാര്‍ഡ്- പ്രതിയോഹരി 2.50 രൂപ വീതം ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതം കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 31-നും എക്‌സ്- ഡിവിഡന്റ് ഡേറ്റ് 30-നുമായിരിക്കും.

ധാംപൂര്‍ ഷുഗര്‍- പ്രതിയോഹരി 6.00 രൂപ വീതം ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 31-നും എക്‌സ്- ഡിവിഡന്റ് ഡേറ്റ് 30-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.

ക്രിസില്‍- കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായി 15 രൂപയും സ്പെഷ്യല്‍ ഡിവിഡന്റ് ഇനത്തില്‍ 7 രൂപയും നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഏപ്രില്‍ ഒന്നിനും എക്‌സ്- ഡിവിഡന്റ് ഡേറ്റ് മാര്‍ച്ച് 30-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ആകെ 22 രൂപ ലാഭവിഹിതമായി ലഭിക്കും. അംബുജ സിമന്റ്‌സ്- ഓഹരിയൊന്നിന് 6.30 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് കമ്പനി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഏപ്രില്‍ 1-നും എക്‌സ്- ഡിവിഡന്റ് ഡേറ്റ് മാര്‍ച്ച് 30-നുമായിരിക്കും.

source Livenewage