ലണ്ടന്‍: ചൈന ഉത്തേജന പാക്കേജുകള്‍ വഴി കൂടുതല്‍ പണം വിപണയിലേയ്ക്ക് ഒഴുക്കാനിരിക്കെ യൂറോപ്യന്‍ വിപണികള്‍ രണ്ടാഴ്ചയിലെ ഉയരത്തിലെത്തി. യുക്രൈന്‍ - റഷ്യ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും വിപണിയെ സ്വാധീനിച്ചു

മുഴുവന്‍ യൂറോപ്പിനേയും പ്രതിനിധീകരിക്കുന്ന സ്റ്റോക്‌സ്600 2.2 ശതമാനം ഉയര്‍ന്നു. ലണ്ടന്‍ ആസ്ഥാനമായ എഫ്ടിഎസ്ഇ100 1.35 ശതമാനം ഉയരത്തിലാണ് ട്രേഡ് ചെയ്ുന്നത്. ജര്‍മ്മന്‍ സൂചിക ഡാക്‌സ് 3.26 ശതമാനത്തിലും ഫ്രഞ്ച് സൂചിക സിഎസി40 3.53 ശതമാനത്തിലും  ഡച്ച് സൂചിക എഇഎക്‌സ് 3.52 ശതമാനത്തിലും സ്പാനിഷ് സൂചിക ഐബിഇഎക്‌സ്35 2.25 ശതമാനത്തിലും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 3.30 ശതമാന ത്തിലും ട്രേഡ് ചെയ്യുന്നു.  സ്വസ് സൂചിക എസ്എംഐ 2.30 ശതമാനവും സ്വീഡിഷ് സൂചിക ഒഎംഎക്‌സഎസ്30 3.09 ശതമാനവും ഉയര്‍ന്നു.

ചൈനയില്‍ വലിയ നിക്ഷേപമുള്ള ഡച്ച് നിക്ഷേപസ്ഥാപനം പ്രോസസ് ഓഹരികള്‍ 20 ശതമാനം ഉയര്‍ന്നു. ചൈനയില്‍ താല്‍പര്യങ്ങളുള്ള മറ്റ് മൈനിംഗ് വാഹന കമ്പനികളുടെ ഓഹരികളും 2.1 മുതല്‍ 3.2 ശതമാനം വരെ നേട്ടമുണ്ടാക്കി. സ്വീഡിഷ് നിക്ഷേപ സ്ഥാപനം ഇക്യുറ്റിയുടെ ഓഹരികള്‍ 7.9 ശതമാനമാണ് ഉയര്‍ന്നത്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഓഹരികള്‍ 2.4 ശതമാനം ഉയരത്തിലെത്തി.

 

Source Livenewage