ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴുദിവസത്തെ വിലയിടിവിനുശേഷം പ്രധാന ക്രിപ്‌റ്റോകറന്‍സികള്‍ ബുധനാഴ്ച നില മെച്ചപ്പെടുത്തി. ഏഴുദിവസത്തിനുള്ളില്‍  5.8 ശതമാനം വിലയിടിഞ്ഞ ബിറ്റ്‌കോയിന്‍ ഇന്ന്  0.8 ശതമാനം ഉയര്‍ന്ന് 39,124.58 ഡോളറിലെത്തി. വിപണിമൂല്യത്തിന്റെ 4 ശതമാനം നഷ്ടപ്പെട്ട രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ എഥേരിയത്തിന്റെ വില 2.67 ശതമാനം വര്‍ധിച്ചു. നിലവില്‍ 2,617 ഡോളറിനാണ് എഥേരിയം ട്രേഡ് ചെയ്യപ്പെടുന്നത്.  ഡോളര്‍ നില മെച്ചപ്പെടുത്തിയതിനെ തുടര്‍ന്ന് അതിനെ അടിസ്ഥാനമാക്കിയ ടെതര്‍ വില ഒരു ഡോളറായി.

കര്‍ഡാനോ, സൊലാര, അവലാഞ്ച്, പോക്കോട്ട്, ബിനാന്‍സ് എന്നിവയുടെ വില 2.5 ശതമാനം ഉയര്‍ന്നു. ഏഴാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ ടെറ 6.3 ശതമാനം ഇടിഞ്ഞ് 87.46 ഡോളറിലെത്തി. ഡോഷ്‌കോയിന്‍ വീണ്ടും 0.10 താഴ്ന്ന് 0.11 ഡോളറിലാണ് ട്രേഡ് ചെയ്യുന്നത്.

ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.74 ട്രില്ല്യനായി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 0.77 ശതമാനമാണ് വിപണി മൂല്യത്തില്‍ ഉയര്‍ച്ചയുണ്ടായത്. വ്യാപാരം നടക്കുന്ന ക്രിപ്‌റ്റോകറന്‍സികളുടെ എണ്ണം 19.5 ശതമാനം വര്‍ധിച്ച് 87.82 ബില്ല്യണ്‍ ഡോളറായി.

 

Source Livenewage