വാഷിങ്ടണ്‍: റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റിനും ബാധകമാണെന്ന് അമേരിക്ക. യു.എസ് പൗരന്മാരും ഡിജിറ്റല്‍ അസറ്റ് കമ്പനികളും ഉപരോധങ്ങള്‍ക്ക് വിധേയമായി മാത്രമേ റഷ്യയോട് ഇടപാടുകള്‍ നടത്താകൂ എന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കി. ഡിജിറ്റല്‍കമ്പനികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉപരോധങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഇടപാടുകള്‍ നടത്താന്‍ പാടില്ലെന്നും ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ (OFAC) പുറത്തുവിട്ട  പുതിയ മാര്‍ഗനിര്‍ദ്ദേശക രേഖകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉപരോധങ്ങള്‍ ലംഘിക്കാന്‍ റഷ്യ ക്രിപ്‌റ്റോകളെ ഉപയോഗപ്പെടുത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ച് ഉപരോധങ്ങളെ ഒഴിവാക്കാന്‍ റഷ്യയ്ക്ക് സാധിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന്് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.  എങ്കിലും ജാഗ്രത പുലര്‍ത്താന്‍ കമ്പനികളോട് ആവശ്യപ്പെടുകയാണ്.

Source Livenewage