മുംബൈ: കോവിഡാനന്തരം വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഓഹരികളാണ് ഹോട്ടലുകളുടേത്. രാജ്യത്തെ പ്രമുഖ ഹോട്ടല്‍ശൃംഖലകളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സില്‍  2.16 ശതമാനം ഓഹരികളാണ് പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ പത്‌നിയ്ക്കുമുള്ളത്.  

റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിക്കുമ്പോള്‍ വലിയ നേട്ടമാണ് ഇവര്‍ക്ക് നിക്ഷേപമുള്ള ഈ ഓഹരി കൈവരിക്കാന്‍ പോകുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. പ്രോഫിറ്റ് മാര്‍ട്ട് സെക്യൂരിറ്റീസ്  അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ ടാറ്റ എന്ന ബ്രാന്‍ഡും പുതിയതായി തുടങ്ങുന്ന ക്ലൗഡ് കിച്ചന്‍ സൗകര്യങ്ങളും ഈ കമ്പനിയെ ആകര്‍ഷണീയമാക്കുന്നു. ഏതൊരു നിക്ഷേപകനും തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന നല്ലൊരു സ്റ്റോക്കാണ് ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനി.

നിലവില്‍ 203 രൂപയ്ക്ക് ട്രേഡ് ചെയ്തുകൊണ്ടിരിക്കുന്ന ഈ ഓഹരി ഉടന്‍തന്നെ വലിയ മുന്നേറ്റം നടത്തുമെന്നാണ് ഇവരുടെ അഭിപ്രായം. 280 രൂപയാണ് അവര്‍ നിശ്ചയിച്ചിരിക്കുന്ന റെസിസ്റ്റന്‍സ്. അത് പിന്നിടുന്ന പക്ഷം ഹ്രസ്വകാലത്തില്‍ ഓഹരി  350 രൂപയോട് അടുത്തെത്തുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഉറപ്പുനല്‍കുന്നു.

 

Source livenewage