കൊച്ചി: ഇന്ത്യന്‍ ഓഹരിവിപണികള്‍ തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികള്‍ ദുര്‍ബലമായതോടെ നഷ്ടത്തിലാണ് വിപണികള്‍ വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ആദ്യ മണിക്കൂറില്‍ തന്നെ നേട്ടം തിരിച്ചുപിടിച്ച സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 85.91,35.60 പോയിന്റുകളുടെ നേട്ടത്തില്‍ 55,550.30 ത്തിലും 16,630.50 ത്തിലും വ്യാപാരം അവസാനിപ്പിച്ചു.

ഉയരുന്ന ഉത്പാദന ചെലവിന്റെയും കുറയുന്ന ലാഭത്തിന്റെയും പശ്ചാത്തലത്തില്‍ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയെ സമീപിച്ചത്. അതിനാല്‍ ഇന്‍സൈഡ് ബാര്‍ കാന്‍ഡില്‍ സ്റ്റിക്കാണ് ചാര്‍ട്ടില്‍ രൂപം കൊണ്ടത്. തിങ്കളാഴ്ച, 16,850 ലെവലില്‍ സൂചിക പ്രതിരോധം തീര്‍ക്കുമെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ അനലിസ്റ്റ് സച്ചിന്‍ ഗുപ്ത പറഞ്ഞു. തിങ്കളാഴ്ചയും വിപണി ഉയരാന്‍ തന്നെയാണ് സാധ്യത. നിലവില്‍ 16,350 ലെവലില്‍ സപ്പോര്‍ട്ടും 16,850 ല്‍ റെസിസ്റ്റന്‍സും ലഭിക്കുന്നു. ബാങ്ക് നിഫ്റ്റിയില്‍ 33700 ല്‍ സപ്പോര്‍ട്ടും 35,000 ത്തില്‍ റെസിസ്‌ററന്‍സും ലഭിക്കും.

Source Livenewage