ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോകറന്‍സി പ്ലാറ്റ്‌ഫോമുകള്‍ ഫോര്‍മുല വണ്‍ സ്‌പോണ്‍സര്‍ഷിപ്പ് രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു. ഫോര്‍മുല വണ്ണിന്റെ ഈവര്‍ഷത്തെ പ്രധാന സ്‌പോണ്‍സര്‍മാരായി ക്രിപ്‌റ്റോ ഡോട്ട് കോം തെരഞ്ഞെടുക്കപ്പെട്ടു. മാത്രമല്ല ഫോര്‍മുല വണ്ണിലെ പത്തുടീമുകളില്‍ എട്ടെണ്ണത്തേയും സ്‌പോണ്‍സര്‍ ചെയ്യുന്നത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളാണ്.
ലോക ചാമ്പ്യന്‍ മാക്‌സ് വേര്‍സ്റ്റപ്പന്റെ ടീം റെഡ് ബുള്‍ റേസിംഗുമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബേബിറ്റ് 150 മില്ല്യണ്‍ ഡോളര്‍ കരാര്‍ ഒപ്പിട്ടു. സമ്പന്നരായ നിക്ഷേപകര്‍ക്കിടയില്‍ ക്ര്ിപ്‌റ്റോയെ പ്രതിഷ്ഠിക്കാനുള്ള മികച്ച അവസരമാണ് ഫോര്‍മുല വണ്ണെന്ന് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകള്‍ കരുതുന്നു.
2021ല്‍ ക്രിപ്‌റ്റോ കമ്പനിയായ സൈടാര ഫുട്‌ബോള്‍ ക്ലബായ എഎസ് റോമയുമായി 35 മില്ല്യണ്‍ യൂറോയുടെ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതോടെ ഡിജിറ്റല്‍ബിറ്റ്‌സ് ബ്ലോക്ക് ചെയ്ന്‍ ടീമിന്റെ ഔദ്യോഗിക ക്രിപ്‌റ്റോകറന്‍സിയായി മാറി.
റോമയുടെ പാത പിന്തുടര്‍ന്ന് ഇന്റര്‍മിലാന്‍ സൈടാരയുമായി 85 മില്ല്യണ്‍ യൂറോയുടെ കരാര്‍ ഒപ്പുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.
Source
Livenewage