സഹകരണത്തിലൂടെ നിരവധി നൂതന ഓഫറുകളും ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങളും ലഭ്യമാകും
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെലും (എയര്‍ടെല്‍) രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കും അനവധിയായ സാമ്പത്തിക പരിഹാരങ്ങളിലൂടെ ഇന്ത്യയിലെ ഡിജിറ്റല്‍ എക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയ്ക്കായി സഹകരിക്കുന്നു.
രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വേഗം കൂട്ടാനായി വരും മാസങ്ങളില്‍ എയര്‍ടെലും ആക്‌സിസ് ബാങ്കും ചേര്‍ന്ന് എയര്‍ടെലിന്റെ 340 ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്കായി നൂതനമായ നിരവധി ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങളാണ് വിപണിയിലെത്തിക്കുന്നത്. പ്രീ-അപ്രൂവ്ഡ് വായ്പകള്‍, ഇപ്പോള്‍ വങ്ങൂ പിന്നീട് പണം നല്‍കൂ തുടങ്ങി നിരവധി നേട്ടങ്ങള്‍ നല്‍കുന്ന സംയുക്ത ബ്രാന്‍ഡുകളുടെ ക്രെഡിറ്റ് കാര്‍ഡും ഇതില്‍പ്പെടും. സഹകരണത്തിലൂടെ രണ്ട്-മൂന്ന് തല വിപണികളിലേക്ക് കൂടി ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സജിവമാക്കും.
എയര്‍ടെല്‍ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന്റെ അവതരണത്തോടെ സഹകരണത്തിന് തുടക്കം കുറിച്ചു. കാഷ്ബാക്ക്, പ്രത്യേക ഡിസ്‌ക്കൗണ്ടുകള്‍, ഡിജിറ്റല്‍ വൗച്ചറുകള്‍, അനുബന്ധ സേവനങ്ങള്‍ തുടങ്ങിയ ഓഫറുകള്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് കാര്‍ഡ് ലഭ്യമാക്കും.
എയര്‍ടെല്‍ മൊബൈല്‍/ഡിടിഎച്ച് റീച്ചാര്‍ജുകള്‍, എയര്‍ടെല്‍ ബ്ലാക്ക്, എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ പേയ്‌മെന്റുകള്‍ക്ക് 25 ശതമാനം കാഷ്ബാക്ക്, എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ വൈത്യുതി/ഗ്യാസ്/വെള്ളം തുടങ്ങിയവയുടെ ബില്‍ പേയ്‌മെന്റുകള്‍ക്ക് 10 ശതമാനം കാഷ്ബാക്ക്, ബിഗ് ബാസ്‌ക്കറ്റ്,സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇടപാടുകള്‍ക്ക് 10 ശതമാനം കാഷ്ബാക്ക്, മറ്റ് ചെലവുകള്‍ക്കെല്ലാം ഒരു ശതമാനം കാഷ്ബാക്ക്, ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ 500 രൂപയുടെ ആമസോണ്‍ ഇ-വൗച്ചര്‍ തുടങ്ങിയ ആനുകൂല്യങ്ങളും കാര്‍ഡ് നല്‍കുന്നു.
എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ച് തടസമില്ലാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന തെരഞ്ഞെടുക്കപ്പെട്ട യോഗ്യരായ എയര്‍ടെല്‍ വരിക്കാര്‍ക്കായിരിക്കും ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുക.
കൂടാതെ ഡിജിറ്റല്‍ ശേഷി ഉയര്‍ത്തുന്നതിനായി ആക്‌സിസ് ബാങ്ക് എയര്‍ടെലിന്റെ വോയ്‌സ്, മെസേജിങ്, വീഡിയോ, സ്ട്രീമിങ്, കോള്‍മാസ്‌ക്കിങ്, വിര്‍ച്ച്വല്‍ കോണ്‍ടാക്റ്റ് സെന്റര്‍ പരിഹാരങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സി-പാസ് പ്ലാറ്റ്‌ഫോം-എയര്‍ടെല്‍ ഐക്യു പോലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കും. എയര്‍ടെലിന്റെ വിവിധ സൈബര്‍ സെക്യൂരിറ്റി സേവനങ്ങളും ആക്‌സിസ് ബാങ്ക് ഉപയോഗിക്കും.മുന്നോട്ടുള്ള യാത്രയില്‍ ഇരു കമ്പനികളും ക്ലൗഡ്, ഡാറ്റ സെന്റര്‍ സേവനങ്ങളും പര്യവേഷണം ചെയ്യും.
ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി എയര്‍ടെല്‍ ശക്തമായ സാമ്പത്തിക സേവന പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കുകയാണെന്നും ആവേശകരമായ ഈ യാത്രയില്‍ ആക്‌സിസ് ബാങ്കിനൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്നും ഈ, ടെലികോം-ബാങ്ക് സഹകരണത്തിലൂടെ എയര്‍ടെല്‍ വരിക്കാര്‍ക്ക് ആക്‌സിസ് ബാങ്കിന്റെ ലോകോത്തര സാമ്പത്തിക സേവനങ്ങളും നേട്ടങ്ങളും ലഭ്യമാകുമെന്നും ആക്‌സിസ് ബാങ്കിന് എയര്‍ടെലിന്റെ ശക്തമായ ഡിജിറ്റല്‍ ശേഷിയും വിതരണ വ്യാപിതിയും ഉപയോഗിക്കാനാകുമെന്നും ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ (ഇന്ത്യ, ദക്ഷിണേഷ്യ) ഗോപാല്‍ വിറ്റല്‍ പറഞ്ഞു.
തങ്ങളോടൊപ്പം നില്‍ക്കുന്നവരുടെ മൂല്യം ഉയര്‍ത്തുന്നതിലാണ് ആക്‌സിസ് ബാങ്കിന്റെ ശ്രദ്ധയെന്നും ഈ സഹകരണത്തിലൂടെ ക്രെഡിറ്റ്, ഡിജിറ്റല്‍ സാമ്പത്തിക ഓഫറുകള്‍ ലഭ്യമാകുന്നവരുടെ വ്യാപ്തി കൂടുമെന്നും എയര്‍ടെലിന്റെ 340 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് ഇവയെല്ലാം ലഭ്യമാകുമെന്നും എയര്‍ടെലിന്റെ വിപുലമായ റീച്ചും മൊബിലിറ്റി മുതല്‍ ഡിടിഎച്ച് വരെയുള്ള സേവനങ്ങളും ആക്‌സിസ് ബാങ്ക് ഉപഭോക്താക്കളുടെ ബില്‍ പേയ്‌മെന്റുകള്‍ക്കായി ഉപയോഗിക്കാനാകുമെന്നും ഇത് ഡിജിറ്റല്‍ സമ്പദ് രംഗത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ആക്‌സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
Source Livenewage