ബെംഗളൂരു: മൾട്ടിനാഷണൽ ഫുഡ് ഡെലിവറി കമ്പനിയായ ഡെലിവറൂ ഹൈദരാബാദിൽ എഞ്ചിനീയറിംഗ് സെന്റർ സ്ഥാപിക്കും. ഇവിടെ പ്രവർത്തിക്കാതെ തന്നെ ഇന്തോനേഷ്യയുടെ ഗോജെക്, സിംഗപ്പൂരിന്റെ ഗ്രാബ്, ജപ്പാനിലെ രാകുട്ടൻ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുമായി ചേർന്ന് ഹൈദരാബാദിൽ എഞ്ചിനീയറിംഗ് ഓഫീസ് സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ഈ കേന്ദ്രത്തിനായി ഒരു പുതിയ ടീം ഉണ്ടായിരിക്കും കൂടാതെ ഡെലിവറൂവിന്റെ സെൻട്രൽ ടെക്‌നോളജി ഓർഗനൈസേഷന്റെ ഒരു പ്രധാന ഭാഗം കുടിയായിരിക്കും ഹൈദരാബാദിലെ എഞ്ചിനീയറിംഗ് സെന്റർ. ആമസോൺ, ജിയോ പ്ലാറ്റ്‌ഫോമുകൾ, ഫോർഡ് മോട്ടോർ കമ്പനി എന്നിവയുൾപ്പെടെയുള്ള ഓർഗനൈസേഷനുകളിലെ ടീമുകളെ നയിച്ച് പരിചയമുള്ള ശശി സോമവരപ്പുവിനെയാണ് ഈ കേന്ദ്രത്തിന്റെ തലവനായി നിയമിച്ചിരിക്കുന്നത്. അനലിറ്റിക്‌സ്, പ്ലാറ്റ്‌ഫോമുകൾ, ഓട്ടോമേഷൻ, മെഷീൻ ലേണിംഗ് എന്നീ മേഖലകളിൽ ഈ വർഷം അവസാനത്തോടെ 150-ലധികം എഞ്ചിനീയർമാരെ നിയമിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

"യുണൈറ്റഡ് കിംഗ്ഡത്തിന് പുറത്തുള്ള ഏറ്റവും വലിയ ടെക്നോളജി ഹബ്ബായിരിക്കും ഇത്," ഡെലിവറൂവിന്റെ ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫീസർ ദേവേഷ് മിശ്ര പറഞ്ഞു. "സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും എം‌എൽ, എഐ എഞ്ചിനീയർമാർക്കും ചില കഠിനമായ വെല്ലുവിളികളിൽ പ്രവർത്തിക്കാനുള്ള ഒരു വലിയ അവസരമാണിത്." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രോസറി സെഗ്‌മെന്റ് ത്വരിതപ്പെടുത്തുന്നതിനും റൈഡർ പ്രൊപ്പോസിഷൻ, നെറ്റ്‌വർക്ക് കാര്യക്ഷമത കൂട്ടുക, ഓട്ടോമേഷൻ സംവിധാനങ്ങൾ, വേഗത്തിലുള്ള ഉപഭോക്തൃ അനുഭവങ്ങൾ എന്നിവ നൽകുന്നതിനുള്ള പുതിയ ആപ്ലിക്കേഷൻ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ ആകും ടീം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

"വ്യവസായ ഡാറ്റ അനുസരിച്ച് അടുത്ത 3-4 വർഷത്തേക്ക് സാങ്കേതിക വിഭവ ആവശ്യകതകൾ നിറവേറ്റാൻ ഇന്ത്യ പാടുപെടും, ഞങ്ങൾ ഇന്ത്യയിൽ ഒരു ഓഫീസ് സ്ഥാപിക്കാൻ തീരുമാനിച്ചതിന്റെ ഒരു കാരണം അതാണ്. ഞങ്ങൾ ഒരു മത്സരാധിഷ്ഠിത അന്തരീക്ഷത്തിനും സംരംഭക അന്തരീക്ഷത്തിനും അടുത്താണ്, ഇത് ഞങ്ങളുടെ എഞ്ചിനീയർമാരെ കൂടുതൽ നൂതനവും ഉൽപ്പാദനക്ഷമമാക്കാനും ചുറ്റുമുള്ള കാര്യങ്ങളിൽ നിന്ന് പഠിക്കാനും സഹായിക്കുമെന്നും" കേന്ദ്ര തലവനായ സോമവരപ്പു പറഞ്ഞു.

വില്യം ഷുവും, ഗ്രെഗ് ഓർലോവ്‌സ്‌കിയും ചേർന്ന് 2013ലാണ് ഡെലിവറൂ സ്ഥാപിച്ചത്. ലണ്ടനിലാണ് ഇതിന്റെ ആസ്ഥാനം. ഓസ്‌ട്രേലിയ, ബെൽജിയം, ഫ്രാൻസ്, ഹോങ്കോംഗ്, ഇറ്റലി, അയർലൻഡ്, നെതർലാൻഡ്‌സ്, സിംഗപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, യുണൈറ്റഡ് കിംഗ്‌ഡം എന്നിവയുൾപ്പെടെ 11 രാജ്യങ്ങളിലായി ഏകദേശം 800 ലൊക്കേഷനുകളിൽ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. 

Source livenewage