ന്യൂഡൽഹി: ഐഐഎഫ്‌എൽ സെക്യൂരിറ്റീസ് വെള്ളിയാഴ്ച തങ്ങളുടെ പുതിയ പ്ലാറ്റ്ഫോമായ 'വൺഅപ്പ്' ആരംഭിച്ചു, ഇനീഷ്യൽ പബ്ലിക് ഓഫറിംഗുകൾ (ഐപിഒകൾ), നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി), സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബികൾ) എന്നിവയിൽ നിക്ഷേപിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രാഥമിക വിപണി നിക്ഷേപ പ്ലാറ്റ്‌ഫോമാണിത്.
വൺഅപ്പ് പ്ലാറ്റ്‌ഫോമിൽ, IPO അപേക്ഷകൾ 24x7 വരെയും IPO ബിഡ്ഡിംഗ് തുറക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെയും സ്വീകരിക്കും. വൺഅപ്പ് പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു പ്രത്യേകത ഇത് നിക്ഷേപകർക്ക് സുഹൃത്തുകൾക്കോ കുടുംബാംഗങ്ങൾക്കോ അല്ലെങ്കിൽ മറ്റുള്ളവർക്കായോ ബിഡ്ഡുകൾ സ്ഥാപിക്കാൻ അനുവദിക്കുന്നു എന്നതാണ്. അതിനാൽത്തന്നെ ഇത് അലോട്ട്‌മെന്റിന്റെ സാധ്യത വർദ്ധിപ്പിക്കും. ഐഐഎഫ്എൽ സെക്യൂരിറ്റീസ് ഉപഭോക്താക്കൾക്കും ഐഐഎഫ്എൽ സെക്യൂരിറ്റീസ് ഇതര ഉപഭോക്താക്കൾക്കും സൈൻഅപ്പ് ആവശ്യകതകളില്ലാതെ പ്ലാറ്റ്ഫോം ലഭ്യമാണ്.
കൂടാതെ, ഓൺലൈൻ ഓർഡറുകൾ 2 ലക്ഷം രൂപയിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല, തത്സമയ ഓൺലൈൻ ഐപിഒ ബിഡ്ഡിംഗ് ₹2 ലക്ഷത്തിൽ കൂടുതലുള്ള തുകയ്ക്കും നടത്താം. നിക്ഷേപകർക്ക് ഐപിഒയുടെ തത്സമയ സബ്‌സ്‌ക്രിപ്‌ഷൻ, ആപ്ലിക്കേഷൻ സ്റ്റാറ്റസ്, ബിഡ്ഡിംഗിന്റെ പേയ്‌മെന്റ് സ്റ്റാറ്റസ് എന്നിവ ലിസ്റ്റിംഗ് നേട്ടങ്ങളുടെ സാധ്യതകളോടെ കാണാൻ കഴിയും, കൂടാതെ മുമ്പത്തെ എല്ലാ പ്രാഥമിക ആപ്ലിക്കേഷനുകളും അവയുടെ സ്റ്റാറ്റസുകളും ഒരിടത്ത് വെറും 1 ക്ലിക്കിൽ കാണാൻ കഴിയും എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഒരു ക്ലിക്കിലൂടെ മികച്ച ഉപഭോക്തൃ വ്യാപാര അനുഭവത്തിനായി ക്വിക്കോ, ഗോചാർട്ടിങ്, ട്രേഡിങ്‌വ്യൂ എന്നീ ചാർട്ടുകൾ ഉപയോഗിക്കാം, തടസ്സരഹിത നികുതി ഫയൽ ചെയ്യൽ, ശക്തമായ അടിസ്ഥാനകാര്യങ്ങളെ അടിസ്ഥാനമാക്കി ക്യൂറേറ്റ് ചെയ്ത ETF ബാസ്കറ്റ്‌സ്, Smallcase, WealthD പോലുള്ള ഒന്നിലധികം പങ്കാളികൾ വഴിയുള്ള ബാസ്‌ക്കറ്റ് നിക്ഷേപം എന്നിവ ഈ പ്രധാന ഡിജിറ്റൽ പ്ലാറ്റഫോമിൽ ഉൾപ്പെടുന്നു. സ്റ്റോക്കലിലൂടെയുള്ള ആഗോള ഇക്വിറ്റി നിക്ഷേപം, ആദ്യ നിക്ഷേപകർക്ക് ഓപ്‌ഷൻ ട്രേഡിംഗ് എളുപ്പമാക്കാൻ ഓപ്ഷൻ ഹൗസ് എന്നിവയും പ്ലാറ്റഫോം വാഗ്ദാനം ചെയുന്നു.
IIFL സെക്യൂരിറ്റീസ് ₹1.32 ലക്ഷം കോടിയിലധികം മൂല്യമുള്ള ആസ്തികൾ കൈകാര്യം ചെയ്യുന്നു, കൂടാതെ 23 ലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട്. ഐഐഎഫ്എൽ സെക്യൂരിറ്റീസിന്റെ പ്രതിദിന വ്യാപാര വിറ്റുവരവ് 83,500 കോടി രൂപയാണ്.
Source Livenewage