റഷ്യ - യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതിയിലേയ്ക്ക് നീങ്ങവേ വാരന്‍ ബഫറ്റ് 2014 അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞ വാക്കുകള്‍ പ്രസക്തമാകുന്നു. യുദ്ധ കാലത്തെ നിക്ഷേപം എങ്ങിനെയായിരിക്കണമെന്നതിനെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്.
വാരന്‍ ബഫറ്റിനെ സംബന്ധിച്ചിടത്തോളം മൂല്യശോഷണം സംഭവിച്ച പണം വെറും കടലാസുകെട്ടുകള്‍ മാത്രമാണ്.
'' യുദ്ധം കറന്‍സികളുടെ വില കുറയ്ക്കുമെന്ന കാര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. എല്ലാ യുദ്ധകാലത്തും ഇത് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പണം കൈവശംവയ്ക്കുന്നതില്‍ അര്‍ത്ഥമില്ല,'' ബഫറ്റ് പറഞ്ഞു.
''ഏതെങ്കിലും ആസ്തികളില്‍ നിക്ഷേപം നടത്തുകയാണ് യുദ്ധകാലത്ത് ചെയ്യേണ്ടത്. ഉദാഹരണത്തിന്്, ആഗോള സാമ്പത്തിക സ്ഥിതി പരിതാപകരമാണെങ്കിലും വില ഇടിഞ്ഞുകൊണ്ടിരുന്നാലും നിക്ഷേപം നടത്തണം. കാരണം ആസ്തികള്‍ ചുരുങ്ങിയത് അന്‍പതുവര്‍ഷമെങ്കിലും നമുക്ക് സ്വന്തമായിരിക്കും. കുറേ കടലാസുകെട്ടുകള്‍ കൈവശമുണ്ടായിട്ടെന്തുകാര്യം?,'' അദ്ദേഹം വിശദീകരിച്ചു.
1942ലെ രണ്ടാം ലോകമഹായുദ്ധകാലത്ത് ഏതെങ്കിലും നിക്ഷേപസ്ഥാപനത്തില്‍ 10,000 ഡോളര്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 51 മില്ല്യണ്‍ ഡോളറാകുമായിരുന്നെന്ന് മറ്റൊരു അഭിമുഖത്തില്‍ 91 കാരനായ വാരന്‍ ബഫറ്റ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോള്‍ 14 വയസാണ് വാരന്‍ ബഫറ്റിന്റെ പ്രായം.
source Livenewage