ഡൽഹി: ഇൻഷുറൻസ് വാങ്ങുന്നവരുടെ ഇൻഷുറൻസ് വാങ്ങാനുള്ള തീരുമാനത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെ അളക്കുന്ന സർവേ കണ്ടെത്തലുകൾ ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയായ ഇൻഷുറൻസ് ദേഖോ ബുധനാഴ്ച പുറത്തുവിട്ടു. 2022  ജനുവരിയിൽ രാജ്യത്തുടനീളമായി ഇൻഷുറൻസ് വാങ്ങുന്നവർക്കിടയിലാണ് റാൻഡം സർവേ നടത്തിയത്. ഈ സർവേയിൽ പങ്കെടുത്തവരിൽ 67.2 ശതമാനം പേരും ഒരു മാസം മുമ്പ് പോളിസി വാങ്ങിയവരാണ്. കൂടാതെ പ്രതികരിച്ചവരിൽ 33.7 ശതമാനം മെട്രോ നഗരങ്ങളിൽ നിന്നുള്ളവരായിരുന്നു, ഇത് രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മുൻനിര മെട്രോനഗരങ്ങളിലെ ഉയർന്ന ഇൻഷുറൻസ് വ്യാപനത്തെ സൂചിപ്പിക്കുന്നു.

പ്രതികരിച്ചവരിൽ 90.8 ശതമാനം പേരും പുരുഷന്മാരാണെന്നും, ബാക്കി 8.8  ശതമാനം മാത്രമാണ് സ്ത്രീകളെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇൻഷുറൻസ് മാൻഡേറ്റിന്റെ ഭൂരിഭാഗവും മധ്യവയസ്‌കരുടേതാണെന്നും മറ്റ് പ്രായത്തിലുള്ളവർ കുറവാണെന്നും സർവേ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു. കണ്ടെത്തലുകൾ പ്രകാരം 37.4 ശതമാനത്തിന്റെയും  പ്രായം 26-35 വയസും, തുടർന്ന് 25.6 ശതമാനത്തിന്റെ പ്രായം 25 വയസ്സ് വരെയും, പിന്നുള്ള 16 ശതമാനം 46 വയസിന് മുകളിലും, 21 ശതമാനം 36-45 വയസിനിടയിലുമാണ് എന്നാണ് കണ്ടെത്തലുകൾ.

സർവേയിൽ പങ്കെടുത്തവരിൽ 41.2 ശതമാനം ശമ്പളക്കാരും 28.8 ശതമാനം സ്വയം തൊഴിൽ ചെയ്യുന്നവരും/ബിസിനസ് ഉടമകളും, 15.6 ശതമാനം വിദ്യാർത്ഥികളും, 9.6 ശതമാനം പ്രൊഫഷണലുകളും ബാക്കിയുള്ളവർ വിരമിച്ചവരുമാണ്. 

വർദ്ധിച്ച ഡിജിറ്റൽ മുന്നേറ്റം ഉണ്ടായിരുന്നിട്ടും, ഇൻഷുറൻസ് വാങ്ങുന്നതിനുള്ള പ്രധാന ചാനലായി ഓഫ്‌ലൈൻ ഏജന്റുമാർ തുടരുന്നു, 39.6 ശതമാനം ഉപയോക്താക്കൾ ഇപ്പോഴും ഓഫ്‌ലൈൻ ഏജന്റുമാരിൽ  നിന്ന് ഇൻഷുറൻസ് വാങ്ങുന്നു. അതേസമയം തന്നെ ഓൺലൈൻ ഇൻഷുറൻസ് വിൽപ്പനക്കാർ (ഉദാ. InsuranceDekho.com, PolicyBazaar.com) 32.6 ശതമാനം വിഹിതമുള്ള രണ്ടാമത്തെ ഏറ്റവും വലിയ ചാനലാണ്.

Source Livenewage