മുംബൈ: ഓപ്പൺ-എൻഡ് ഇക്വിറ്റി-ഓറിയന്റഡ് മ്യൂച്വൽ ഫണ്ട് സ്കീമുകളിലേക്കുള്ള ഇൻഫ്‌ളോയിൽ വർദ്ധനവ്. ജനുവരിയിലെ 14,552 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഫെബ്രുവരിയിൽ ഏകദേശം 35 ശതമാനം ഉയർന്ന് 19,644.86 കോടി രൂപയായി. ഉയർന്ന ആഗോള പണപ്പെരുപ്പ അന്തരീക്ഷവും റഷ്യ-ഉക്രെയ്ൻ യുദ്ധവും കാരണം വിദേശ സ്ഥാപന നിക്ഷേപകരുടെ വിറ്റഴിക്കലിനിടെ ആഭ്യന്തര നിക്ഷേപകർ വിപണിയുടെ തിരുത്തൽ പ്രയോജനപ്പെടുത്തിയതായി ഇത് സൂചിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻതോതിലുള്ള റൺ-അപ്പിന് സാക്ഷ്യം വഹിച്ചതിന് ശേഷം ഇന്ത്യൻ വിപണികൾ മികച്ച വാങ്ങൽ അവസരങ്ങൾ അവതരിപ്പിക്കുന്നു. എഫ്.ഐ.ഐ, എഫ്.പി.ഐ എന്നിവയിൽ നിന്ന് ഗണ്യമായ വില്പനയുണ്ടായിട്ടും, ആഭ്യന്തര നിക്ഷേപകർ ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപിക്കാൻ ഈ വിപണി തിരുത്തൽ ഉപയോഗിക്കുന്നതായും കാണാം. 2022 ഫെബ്രുവരി മാസത്തിൽ 33777.28 കോടി രൂപയും ജനുവരി മാസത്തിൽ 33234.21 കോടി രൂപയുമായി തുടരുന്ന ഫണ്ട് സമാഹരണ അളവിൽ നിന്ന് വ്യക്തമാകുന്നത് മിക്ക നിക്ഷേപകരും വിപണിയിലെ ഈ തിരുത്തൽ ഒരു നല്ല പ്രവേശന പോയിന്റായി കണ്ടെത്തി," എന്നും മോണിംഗ്സ്റ്റാർ ഇന്ത്യയുടെ സീനിയർ അനലിസ്റ്റ് കവിത കൃഷ്ണൻ പറഞ്ഞു.
2022 ഫെബ്രുവരിയിൽ എല്ലാ ഇക്വിറ്റി വിഭാഗങ്ങൾക്കും പോസിറ്റീവ് ഫ്ലോകൾ ലഭിച്ചു. ഫ്ലെക്‌സി ക്യാപ്പും തീമാറ്റിക്/സെക്ടറൽ ഫണ്ടുകളും ഏറ്റവും ഉയർന്ന ഒഴുക്കിന് സാക്ഷ്യം വഹിച്ചിരുന്നു. കഴിഞ്ഞ മാസത്തിൽ ഈ വിഭാഗങ്ങളിൽ ആരംഭിച്ച പുതിയ ഫണ്ട് ഓഫറുകളുടെ (NFOs) പശ്ചാത്തലത്തിലുമാണ് ഈ വർദ്ധനവ്.
2022 ഫെബ്രുവരിയിൽ പുതിയ എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ) അക്കൗണ്ടുകളുടെ എണ്ണം 12.44 ലക്ഷം വർധിച്ച് മൊത്തം 5.17 കോടിയായി. എന്നിരുന്നാലും, കഴിഞ്ഞ മാസത്തെ എസ്.ഐ.പികളിൽ നിന്നുള്ള സംഭാവന ജനുവരി മാസത്തെ റെക്കോർഡ് തലത്തിൽ നിന്ന് 78.9 കോടി രൂപ കുറഞ്ഞ് 11,437 കോടി രൂപയായി.
2021 ഫെബ്രുവരി മുതൽ തുടർച്ചയായ 12 മാസങ്ങളിൽ ഇക്വിറ്റി നിക്ഷേപം പോസിറ്റീവായി തുടരുന്നു എന്നത് ഏറ്റവും ശ്രെദ്ധേയമായ വസ്തുതയാണ്.
Source Livenewage