മുംബൈ: പ്രമുഖ മരുന്നുത്പാദകരായ സണ്‍ഫാര്‍മയുടെ ഓഹരിവില ഇന്ന്  13 ശതമാനം വര്‍ധിച്ചു. കമ്പനിയുടെ അമേരിക്കന്‍ യൂണിറ്റ് ഗാള്‍ഡര്‍മാ കമ്പനിയെ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ഓഹരികള്‍ നേട്ടം കരസ്ഥമാക്കിയത്.

യു.എസിലെ തങ്ങളുടെ അനുബന്ധ കമ്പനിയായ ടാരോ ഫാര്‍മസ്യൂട്ടിക്കല്‍സ് ഗാള്‍ഡര്‍മാ ഹോള്‍ഡിംഗ് ഇന്‍കോര്‍പ്പന്റെ അമേരിക്കയിലേയും ജപ്പാനിലെയും കാനഡയിലേയും യൂണിറ്റുകളെ  ഏറ്റെടുക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു.  ജപ്പാനില്‍ പ്രോആക്ടീവ് വൈ കെ കാനഡയില്‍ പ്രോആക്ടീവ് കമ്പനി കോര്‍പ്പറേഷന്‍ എന്നിങ്ങനെയാണ് ഗാള്‍ഡര്‍മാ അറിയപ്പെടുന്നത്.

99.279 ദശലക്ഷം ഡോളറിനാണ് ഇടപാട്. അറിയിപ്പിനെ തുടര്‍ന്ന് സണ്‍ഫാര്‍ ഓഹരികള്‍ 13.25 ശതമാനം ഉയര്‍ന്ന് 868.25ല്‍ എത്തി.