മുംബൈ: നിലവിലെ ഓഹരിയുടമകള്‍ക്ക് അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 2500 കോടി രൂപ സമാഹരിക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന് ബോര്‍ഡ് അംഗീകാരം നല്‍കി. 4000 കോടി രൂപ സമാഹരിക്കാന്‍ കാര്‍ലില്‍ ഗ്രൂപ്പ് നിക്ഷേപകരുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കി ഒരുമാസം പിന്നിടുമ്പോഴാണ് പുതിയ തീരുമാനം.

അവകാശ ഓഹരികള്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള മറ്റ് വിവരങ്ങള്‍ കമ്പനി ഉടന്‍ പ്രഖ്യാപിക്കും. വരി സംഖ്യ, കൈവശം വച്ചിരിക്കുന്ന ഓഹരികളും അവകാശ ഓഹരികളും തമ്മിലുള്ള അനുപാതം, റെക്കോര്‍ഡ് തീയതി എന്നിവ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്.

അവകാശ ഓഹരികള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന കമ്പനി ഓഹരികള്‍ ഉയരാനുള്ള സാധ്യതയുണ്ട്.

Source Livenewage