ഷാങ്ഗായി: ഏഷ്യന്‍ ഓഹരി വിപണികളില്‍ തകര്‍ച്ച തടുരുന്നു. റഷ്യ - യുക്രൈന്‍ യുദ്ധവും എണ്ണവില വര്‍ധനവിനെ തുടര്‍ന്ന് ആഗോള വികസന സൂചിക അപകടത്തിലായതും കാരണം നിക്ഷേപകര്‍ അങ്കലാപ്പിലാണ്.

ജപ്പാന്റെ നിക്കൈ225  1.90 ശതമാനം താഴ്ചയിലാണ് വ്യാപാരം നടത്തിവരുന്നത്. ജപ്പാനീസ് തൊഴിലില്ലായ്മ നിരക്ക് ഈയിടെ വര്‍ധിച്ചിരുന്നു. തൊഴിലിനപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ദക്ഷിണ കൊറിയയുടെ കോസ്പി 1.13 ശതമാനം തകര്‍ച്ച നേരിട്ടു. വിലകയറ്റം 3.7 ശതമാനമായി വര്‍ധിച്ചതാണ് കൊറിയന്‍ ഓഹരി സൂചികയെ തളര്‍ത്തിയത്.

ഓസ്‌ട്രേലയയുടെ എഎസ്എക്‌സ്200 സൂചിക 0.86 ശതമാനമാണ് വീണത്. റീട്ടെയ്ല്‍ വില്‍പന വര്‍ധിച്ചതിനെ തുടര്‍ന്ന് വിലക്കയറ്റം രൂക്ഷമാകുമോ എന്ന ഭീതിയാണ് കാരണം.

ഹോങ്കോങ്ങിന്റെ ഹാങ് സെന്‍ ഇന്‍ഡസ് 2.19 ശതമാനവും ചൈനയുടെ ഷാങ്ഗായി കോമ്പോസിറ്റ് 0.27 ശതമാനവും ഷെന്‍സെന്‍ കോമ്പണന്റ് 0.35 ശതമാനവും ഇടിഞ്ഞു.

ലാഭനഷ്ടവും പണഞെരുക്കവും വിപണിമൂല്യത്തിന്റെ നഷ്ടവും അനുഭവിക്കുന്ന കമ്പനികള്‍ പുതിയ ആഗോള പശ്ചാത്തലത്തില്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന്  സാമ്പത്തിക ഉപദേഷ്ടാക്കളായ റിച്ചാര്‍ഡ് ബെര്‍ണ്‍സ്റ്റിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ഡാന്‍ സുസുക്കി ബ്ലുംബര്‍ഗിനോട് പറഞ്ഞു.

Source : Livenewage