തുടക്കത്തില്‍ കൂപ്പുകുത്തിയ ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് ബുധനാഴ്ച ചെറിയ തോതില്‍ നഷ്ടം നികത്താനായി. വാഹന,ബാങ്കിംഗ് ഫാര്‍മ ഓഹരികളുടെ മോശം പ്രകടനം തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയപ്പോള്‍ ഒരു ശതമാനത്തിലധികം നഷ്ടത്തില്‍ വിപണി ക്ലോസ് ചെയ്തു.
ബിഎസ്ഇ സെന്‍സെക്‌സ് 778 പോയിന്റ് ഇടിഞ്ഞ് 55,469ലും നിഫ്റ്റി 50 188 പോയിന്റ് കുറഞ്ഞ് 16,606 ലും ക്ലോസ് ചെയ്തു.
നിലവിലെ സാഹചര്യത്തില്‍ 17,000 പോയിന്റുകള്‍ ഭേദിച്ചാല്‍ മാത്രമേ നിഫ്റ്റിയില്‍ ബുള്ളിഷ് ട്രെന്റ് പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് വിലയിരുത്തി. 16800-17000 നിര്‍ണ്ണായക റെസിസ്റ്റന്‍സ് ലെവലായി അവര്‍ വിലയിരുത്തുന്നു. 16200-16480 ലാണ് നിലവിലെ സാഹചര്യത്തില്‍ സപ്പോര്‍ട്ട് ലെവലായി കണക്കാക്കുന്നത്.
മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് ഓഹരികളുടെ പ്രകടനം ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു. നിഫ്റ്റി മിഡ്ക്യാപ്പ്100 0.02 ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍ ക്യാപ്പ് സൂചിക അരശതമാനം നേട്ടമുണ്ടാക്കി.
വലറ്റിലറ്റി ഇന്‍ഡക്‌സിലെ (VIX) വര്‍ധന സൂചിപ്പിക്കുന്നത് അടുത്ത സെഷനുകളില്‍ ചാഞ്ചാട്ടം പ്രകടമാകുമെന്നതുതന്നെയാണ്. വിഐഎകസ് ബുധനാഴ്ച 2.3 ശതമാനത്തില്‍ നിന്നും 29.2 ശതമാനമായി ഉയര്‍ന്നിരുന്നു.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് പോയിന്റുകള്‍
നിഫ്റ്റി50
ചാര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ നിഫ്റ്റി50യില്‍ പ്രധാന സപ്പോര്‍ട്ട് പോയിന്റുകളായി പരിഗണിക്കാവുന്നത് 16497-16388 ലെവലുകളാണ്. വിപണി ഉയരുന്ന പക്ഷം 16,697-16,787 ആയിരിക്കും റെസിസ്റ്റന്‍സ് ലെവല്‍.
നിഫ്റ്റി ബാങ്ക്
ബുധനാഴ്ച വിപണിയെ തിരുത്താന്‍ പ്രേരിപ്പിച്ചത് പ്രധാനമായും ബാങ്കിംഗ് ഓഹരികളായിരുന്നു. നിഫ്റ്റി ബാങ്ക് 832 ഇടിഞ്ഞ് 35,373 ലാണ് ക്ലോസ് ചെയ്തത്. ഇതിന്റെ തുടര്‍ച്ചയെന്നോണം വ്യാഴാഴ്ച നിര്‍ണ്ണായക സപ്പോര്‍ട്ട് ലെവല്‍ ആയി പരിഗണിക്കാവുന്നത് 34.996-34,618 ലെവലുകളാണ്. സൂചിക ഉയരുന്ന പക്ഷം 35,652-35931 ആയിരിക്കും റെസിസ്റ്റന്‍സ്.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഗോദ്‌റേജ് കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍, ഐസിഐസിഐ ലൊമ്പാര്‍ഡ്, എച്ച്ഡിഎഫ്‌സി,എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീ.
കാള്‍ ഓപ്ഷന്‍
22.9 ലക്ഷം കോണ്‍ട്രാക്ടുകളില്‍ 18000 സ്‌ട്രൈക്ക് റേറ്റില്‍ വ്യാപാരം നടന്നു. 18000 തന്നെ റെസിസ്റ്റന്‍സ് ലെവലായി തുടരും.17000 സ്‌ട്രൈക്ക് റേറ്റില്‍ 21.9 ലക്ഷം കോണ്‍ട്രാക്ടുകളാണുള്ളത്.
കാള്‍ റൈറ്റിംഗില്‍ 16800 സ്‌ട്രൈക്ക് റേറ്റില്‍ 4.07 കോണ്‍ട്രാക്ടുകള്‍ നടന്നു. ഇതിനെ പിന്തുടര്‍ന്ന് 16500 സ്‌ട്രൈക്ക് റേറ്റില്‍ 3.91 കോണ്‍ട്രാക്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്
17300 സ്‌ട്രൈക്ക് റേറ്റിലാണ് കാള്‍ വിന്‍ഡിംഗ് ദൃശ്യമായത്. ഈ റേറ്റില്‍ 25,850 കോണ്‍ട്രാക്റ്റുകള്‍ വിറ്റൊഴിഞ്ഞു.
പുട്ട് ഓപ്ഷന്‍
16500 സ്‌ട്രൈക്ക് റേറ്റില്‍ 49.13 കോണ്‍ട്രാക്ടുകളില്‍ താല്‍പര്യം പ്രകടനമായി. ഇതുതന്നെ സപ്പോര്‍ട്ട് ലെവലായി തുടരും. തുടര്‍ന്ന് 16000 സപ്പോര്‍ട്ട് ലെവലായി പരിഗണിക്കപ്പെടും.
Source Livenewage