തിരുവനന്തപുരം: ബാങ്കുകൾക്കും വൻകിട കമ്പനികൾക്കും പിന്നാലെ സംസ്ഥാന ട്രഷറി വകുപ്പും ഇ–വോലറ്റ് സൗകര്യം ഒരുക്കുന്നു. ട്രഷറിയിൽ സേവിങ്സ് അക്കൗണ്ടോ (ടിഎസ്ബി) പെൻഷൻ അക്കൗണ്ടോ (പിടിഎസ്ബി) ജീവനക്കാരുടെ അക്കൗണ്ടോ (ഇടിഎസ്ബി) ഉള്ളവർക്ക് വിവിധ സർക്കാർ സേവനങ്ങൾക്കായി നേരിട്ട് വോലറ്റിൽ നിന്നു പണം കൈമാറാം.

മറ്റ് ഇ–വോലറ്റുകളും ബാങ്കിങ് ആപ്പുകളും കാർഡുകളും ഉപയോഗിക്കുമ്പോൾ ഈടാക്കാറുള്ള കമ്മിഷൻ ലാഭിക്കാമെന്നതാണ് ട്രഷറി വോലറ്റിന്റെ മുഖ്യ നേട്ടം. ഇപ്പോൾ മിക്ക വകുപ്പുകളുടെയും പണമിടപാട് ഇ–ട്രഷറി സംവിധാനം വഴിയാണു നടത്തുന്നത്. ഈ ഇ–ട്രഷറിയെ വോലറ്റുമായി ബന്ധിപ്പിക്കും. ഇതോടെ ട്രഷറിയിൽ നിന്നു പണം വോലറ്റിലേക്കു കൈമാറാൻ സൗകര്യമൊരുങ്ങും. തുടർന്ന് ആവശ്യമുള്ള സേവനങ്ങൾ വോലറ്റിലൂടെ തിരഞ്ഞെടുത്ത് പണമടയ്ക്കാം. നാഷനൽ ഇൻഫർമാറ്റിക് സെന്ററാണ് വോലറ്റ് ആപ്പ് തയാറാക്കുന്നത്.

source : livenewage