നുവരിയില്‍, പേടിഎം പേയ്‌മെന്റ് ബാങ്ക്, 957 ദശലക്ഷത്തിലേറെ യുപിഐ ഇടപാടുകളുമായി, റെക്കോഡ് നേട്ടം കൈവരിച്ചു. മൊത്തം 1.3 കോടി ഇഷ്യുകളുമായി ബാങ്ക്, ഫാസ്ടാഗിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ്.

ജനുവരിയില്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് 957.39 ദശലക്ഷം യുപിഐ ഇടപാടുകളാണ് നടത്തിയത്. അതിവേഗവും സുരക്ഷിതവുമായ പണം വിനിമയമാണ് പേടിഎം യുപിഐ ലഭ്യമാക്കുക.

കഴിഞ്ഞ മാസം 4.3 ദശലക്ഷത്തിലധികം ഫാസ്ടാഗുകളാണ് ബാങ്ക് വിതരണം ചെയ്തത്. ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിന് പ്രത്യേക അക്കൗണ്ടോ, വാലറ്റ് ഡൗണ്‍ലോഡ് ചെയ്യുകയോ വേണ്ട.

ഒരു മാസത്തിനുള്ളില്‍ 926 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകള്‍ നേടുന്ന രാജ്യത്തെ യുപിഐ ഗുണഭോക്തൃ ബാങ്കായി പേടിഎം പേയ്‌മെന്റ് ബാങ്ക് മാറിയതായി ബാങ്ക് സിഇഒ സതീഷ് ഗുപ്ത പറഞ്ഞു.

ഉപയോക്താക്കളുടെ ഇഷ്ട ചോയ്‌സ് ആയി പേടിഎം ഫാസ്ടാഗ് മാറിയിട്ടുണ്ട്. മിനിമം ഡോക്യുമെന്റേഷന്‍, തല്‍ക്ഷണ ആക്ടിവേഷന്‍, മികച്ച കസ്റ്റമര്‍ കെയര്‍ എന്നിവയാണ്, പേടിഎം ഫാസ്ടാഗിന്റെ ജനപ്രീതിയുടെ കാരണം.

1.29 കോടിയിലേറെ ഫാസ്ടാഗുകളാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്. ഇത് അംഗീകൃത പുറത്തിറക്കിയ മൊത്തം ഫാസ്ടാഗുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.

ദേശീയ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ പ്രോഗ്രാമില്‍ ഏറ്റവും കൂടുതല്‍ ടോള്‍പ്ലാസകള്‍ ഏറ്റെടുക്കുന്നതില്‍ മുന്നിലാണ് പേടിഎം പേയ്‌മെന്റ് ബാങ്ക്. 200-ലധികം ടോള്‍പ്ലാസകള്‍ ഡിജിറ്റലാക്കിയിട്ടുമുണ്ട്.

മൊബൈല്‍ ഇടപാടുകളുടെ കാര്യത്തിലും പേടിഎം പേയ്‌മെന്റ് ബാങ്ക് മുന്നിലാണ്.

Source Livenewage