മുംബൈ: രൂപയ്ക്ക് ഡോളറിനെതിരെ നേട്ടത്തോടെ തുടക്കം. 5 പൈസ കുറവിലാണ് രൂപ വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് 18 പൈസയുടെ മെച്ചമുണ്ടാക്കാന്‍ രൂപയ്ക്കായി. നിലവില്‍ 75.62ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്നലെ 75.71 നിരക്കിലാണ് വിപണി ക്ലോസ് ചെയ്തത്.

ഫെഡറല്‍ റിസര്‍വ് ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്ന് യു.എസ് ഓഹരിവിപണി ശക്തിപ്രാപിച്ചത് ഡോളറിനെ തളര്‍ത്തി. അതേസമയം വര്‍ധിച്ച ക്രൂഡ് ഓയില്‍ വില, വിദേശഫണ്ടുകളുടെ പിന്മാറ്റം, വിദേശമാര്‍ക്കറ്റില്‍ ഡോളറിന്റെ മെച്ചപ്പെട്ട പ്രകടനം എന്നിവ രൂപയുടെ പിന്നീടുള്ള കുതിപ്പിന് തടയിട്ടു.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 75.76നാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 18 പൈസ വര്‍ധിച്ചു.

അതേസമയം ആറു ലോകകറന്‍സികളുമായി താരതമ്യം ചെയ്ത് തയ്യാറാക്കുന്ന ഡോളര്‍ സൂചിക 0.13 ശതമാനം നേട്ടത്തിലാണ്. പലിശനിരക്ക് വര്‍ധന ഫെഡ് റിസര്‍വ് ഭാഗികമായി പിന്‍വലിച്ചതും പണപ്പെടരുപ്പത്തിനെതിരായ ജാഗ്രതയും രൂപയ്‌ക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കാന്‍ കാരണമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

മാര്‍ക്കറ്റിലെ അസ്ഥിരത കുറയ്ക്കുന്നതിന് ആര്‍ബിഐയുടെ ഇടപെടലുണ്ടാകണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു.

ബ്രെന്റ് ക്രൂഡ് ഓയില്‍ അവധിവ്യാപാരം 3.72 ഉയരത്തിലെത്തി. നിലവില്‍ ബാരലിന് 117.132 ഡോളറാണ് ക്രൂഡ് ഓയില്‍ നിരക്ക്.  

നിലവില്‍ ഇന്ത്യന്‍ ഓഹരിവിപണിയും നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് .34 ശതമാനം ഉയര്‍ന്ന് 55656.87 ലും നിഫ്റ്റി 0.30%ഉയര്‍ന്ന് 16655.95 ലും വ്യാപാരം തുടരുന്നു.

അതേസമയം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണയില്‍ നിന്ന് പണം പിന്‍വലിക്കുന്നത് തുടരുകയാണ്. ഇന്നലെ 4,338.94 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റഴിച്ചു.

Source Livenewage