മുംബൈ: പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയ്ക്ക് ഈ വര്‍ഷം മൂലധന നിക്ഷേപത്തിനായി നീക്കിവച്ചിരിക്കുന്ന 15,000 കോടി രൂപയുടെ നല്ലൊരു പങ്കും ലഭിച്ചേക്കും. ഇത് പൊതുമേഖലാ ബാങ്കുകളെ റെഗുലേറ്ററി ആവശ്യകതകള്‍ നിറവേറ്റാന്‍ സഹായിക്കും. ഇതില്‍ ആര്‍ബിഐ ചില ആശങ്കകള്‍ ഉന്നയിച്ചിരുന്നതിനാല്‍, 15,000 കോടി രൂപയുടെ മൂലധന ഇന്‍ഫ്യൂഷന്‍ കൂടുതലും മുന്‍ വര്‍ഷം പലിശയില്ലാത്ത ബോണ്ടുകള്‍ വഴി പണം ലഭിച്ച ബാങ്കുകളിലേക്ക് പോകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച്, സീറോ-കൂപ്പണ്‍ ബോണ്ടുകള്‍ വഴി കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ ഇന്‍ഫ്യൂഷന്റെ അറ്റമൂല്യം മുഖവിലയേക്കാള്‍ വളരെ കുറവാണ്, അവ ഡിസ്‌കൗണ്ടില്‍ ഇഷ്യു ചെയ്തതാണ് ഇതിന് കാരണമെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 10-15 വര്‍ഷം കാലാവധിയുള്ള ഈ സെക്യൂരിറ്റികള്‍ക്ക് പലിശയില്ല. അത്തരം ബോണ്ടുകള്‍ സാധാരണയായി പലിശയില്ലാത്തതും കനത്ത കിഴിവില്‍ നല്‍കുന്നതുമാണ്. അതിനാല്‍, ബാങ്കുകള്‍ക്ക് ഉണ്ടായിരിക്കേണ്ട ടയര്‍ 1 മൂലധന പര്യാപ്തത ഇവിടെ കാണപ്പെടില്ല.

ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് അനുസരിച്ച്, സീറോ-കൂപ്പണ്‍ ബോണ്ടുകള്‍ വഴി കഴിഞ്ഞ വര്‍ഷം അഞ്ച് പിഎസ്ബി-കളില്‍ ഇന്ത്യാ ഗവണ്‍മെന്റ് നിക്ഷേപിച്ച ഇക്വിറ്റിയുടെ ഫെയര്‍ വാല്യു ബാങ്കുകളുടെ ഫലപ്രദമായ ടയര്‍ 1 മൂലധന നിലവാരം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍. 50 -175 ബേസിസ് പോയിന്റ് കുറവായിരിക്കും. സര്‍ക്കാരിന് മുന്‍ഗണനാ ഓഹരികള്‍ നല്‍കി 4,600 കോടി രൂപയുടെ ഇക്വിറ്റി മൂലധനം സമാഹരിക്കാന്‍ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന് ഈ മാസം ബോര്‍ഡ് അനുമതി നല്‍കി.

Source LiveNewage