മുംബൈ: റെയ്മണ്ടിന്റെ ഉടമസ്ഥതയിലുള്ള ജെ കെ ഫയല്‍സ് ആന്റ് എഞ്ചിനീയറിംഗ്, എലിന്‍ ഇലക്ട്രോണിക്‌സ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ (ഐപിഒ) ഫണ്ട് സ്വരൂപിക്കാന്‍ സെബി അനുമതി നല്‍കി. ഇരുവരും യഥാക്രമം 800 കോടി രൂപയും 760 കോടിരൂപയുമാണ് ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ വഴി സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇരുകമ്പനികളും പ്രാഥമിക രേഖകള്‍ സെബിയ്ക്ക് സമര്‍പ്പിച്ചത് യഥാക്രമം നവംബര്‍,ഡിസംബര്‍ മാസങ്ങളിലായിരുന്നു. ഫെബ്രുവരി 23ന് ഐപിഒ അനുമതിയോടുകൂടിയ ഒബ്‌സര്‍വേഷന്‍ ലെറ്റര്‍ ഇരു കമ്പനികള്‍ക്കും സെബി കൈമാറി.
800 കോടി രൂപയുടെ ഓഹരികളാണ് ജെ.കെ ഫയല്‍സ് ആന്റ് എഞ്ചിനീയറിംഗ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.ഓഫര്‍ ഓഫ് സെയില്‍ സംവിധാനത്തിലൂടെയായിരിക്കും ഐപിഒ നടക്കുക.
കമ്പനിയുടെ മുഴുവന്‍ ഓഹരികളും ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നത് രാജ്യത്തെ പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ റെയ്മണ്ടാണ്.
വാട്ടര്‍ പമ്പുമുതല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വരെ നിര്‍മ്മിക്കുന്ന ജെകെ ഫയല്‍സ് നിരവധി ഉപകരണങ്ങളുടെ മാര്‍ക്കറ്റിംഗും ഏറ്റെടുത്തു നടത്തുന്നു.
എലിന്‍ ഇലക്ട്രോണികസ് തങ്ങളുടെ 175 കോടി രൂപയുടെ ഓഹരികള്‍ ഫ്രഷ് ഇഷ്യുവായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഇങ്ങിനെ സ്വരൂപിക്കുന്ന തുക കമ്പനിയ്ക്ക് അവകാശപ്പെട്ടതായിരിക്കും. 585 കോടിരൂപയുടെ ഓഫര്‍ ഓഫ് സെയിലിലൂടെ പ്രമോട്ടര്‍മാരും നിലവിലെ ഓഹരി ഉടകളും തങ്ങളുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഓഹരി ഉടമകളുടെ 345 കോടി രൂപ ഓഹരികളും പ്രമോട്ടര്‍മാരുടെ 239.4 കോടി രൂപ ഓഹരികളുമാണ് പബ്ലിക്ക് ഓഫറിന് ലഭ്യമാകുക.
ഫ്രഷ് ഇഷ്യുവില്‍ നിന്ന് ലഭ്യമാകുന്ന തുക കടം വീട്ടാനും മൂലധനം സ്വരൂപിക്കാനും ഉപയോഗിക്കും.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലിന്‍ രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കളും സേവനദാതാക്കളുമാണ്. ഫാനുകള്‍, അടുക്കള ഉപകരണങ്ങള്‍,മോട്ടോറുകള്‍ എന്നിവ കമ്പനി നിര്‍മ്മിക്കുന്നു.
Source Livenewage