ഷാങ്ഗായി: ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറായി വര്‍ധിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ ഓഹരിവിപണികളില്‍ ശക്തമായ വില്‍പന സമ്മര്‍ദ്ദമുണ്ടായി. റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധത്തെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില ഉയരത്തിലെത്തിയത്. തങ്ങളുടെ എയര്‍സ്‌പേസ് ഉപയോഗിക്കുന്നതില്‍ നിന്നും റഷ്യയെ തടഞ്ഞ അമേരിക്കന്‍ നടപടിയും വിപണിയെ സ്വാധീനിച്ചു.

സ്റ്റാന്‍ലി മോര്‍ഗന്റെ എംഎസ്സിഐ സൂചികയില്‍ 0.46 ശതമാനം ഇടിവ് സംഭവിച്ചു. ചൈനീസ് ബ്ലൂ ചിപ്പ് കമ്പനികള്‍ ലിസ്റ്റ് ചെയ്ത സിഎസ്‌ഐ 300 സൂചിക 1.05 ശതമാനം താഴെയാണ് വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്.  ജപ്പാന്റെ നിക്കൈ 1.81 ശതമാനം ദുര്‍ബലമായി.

അതേസമയം ഓസ്‌ട്രേലിയയുടെ ബെഞ്ച്മാര്‍ക്ക് സൂചിക എഎസ്എക്‌സ്200 നേരിയ നേട്ടമുണ്ടാക്കി.

'' റഷ്യ-യുക്രൈന്‍ സംഘര്‍ഷമൂലമുണ്ടാകുന്ന വിപണി പ്രത്യാഘാതങ്ങള്‍ ഇനിയും രൂക്ഷമാകും എന്നുവേണം കരുതാന്‍. കൂപ്പണിലെ വിദേശനിക്ഷേപകര്‍ക്ക് പണം നല്‍കില്ല എന്ന റഷ്യയുടെ തീരുമാനം ക്രൂഡ്,സ്വര്‍ണ്ണം,ക്രിപ്‌റ്റോ തുടങ്ങിയ മേഖലകളിലേയ്ക്ക് നീങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും,'' ഒരു ഐഎന്‍ജി അനലിസ്റ്റ് പറഞ്ഞു.

ഇന്നലെ യു.എസ് വിപണികളായ എസ് ആന്റ് പി500, നസ്ദാഖ് എന്നിവ 1.6 ശതമാനം ഇടിഞ്ഞു. ഡൗജോണ്‍സാകട്ടെ 1.8 ശതമാനമാണ് ദുര്‍ബലമായത്.

Source Livenewage