ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ലെൻഡർമാരിൽ ഒരാളായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) പങ്കാളിത്തത്തോടെ എംഎസ്എംഇ വായ്പയെടുക്കുന്നവർക്കായി റുപേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. എംഎസ്എംഇ റുപേ ക്രെഡിറ്റ് കാർഡ് ബാങ്കിന്റെ 'യോഗ്യതയുള്ള' എംഎസ്എംഇ ഉപഭോക്താക്കൾക്കാണ് ലഭ്യമാകുക. ഇങ്ങനെ ഉള്ളവർക്ക് അവരുടെ ബിസിനസ് സംബന്ധമായുള്ള പ്രവർത്തന ചെലവുകൾ നിറവേറ്റുന്നതിന് വേണ്ടിയാണ് 50 ദിവസം വരെ പലിശ രഹിത വായ്പ ലഭ്യമാകുന്നത് എന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഇതോടൊപ്പം തന്നെ എംഎസ്എംഇ -കൾക്ക് അവരുടെ ബിസിനസ് സംബന്ധമായ വാങ്ങലുകളിൽ EMI സൗകര്യവും ഇ കാർഡിൽ ലഭ്യമാണ്.
10 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് പരിരക്ഷ, ഒരു പാദത്തിൽ രണ്ടുതവണ ആഭ്യന്തര എയർപോർട്ട് ലോഞ്ച് പ്രവേശനം, കൂടാതെ മറ്റ് റിവാർഡുകൾ എന്നിവയുടെ രൂപത്തിലും എംഎസ്എംഇകൾക്ക് പ്രയോജനം ലഭിക്കുമെന്നും ബാങ്ക് അറിയിച്ചു. “ഈ ക്രെഡിറ്റ് കാർഡ് അവരുടെ പേയ്‌മെന്റ് സംവിധാനം ലളിതമാക്കുന്നതിനൊപ്പം ബിസിനസ്സ് ചെലവുകൾക്കായി MSME പണം പിൻവലിക്കാനുള്ള ആവശ്യവും കുറയ്ക്കു, പുതിയതായി ലോഞ്ച് ചെയ്ത ക്രെഡിറ്റ് കാർഡ് സൗകര്യവും, പ്രവർത്തന മൂലധന പരിധിയും ഉപയോഗിച്ച്, എംഎസ്എംഇകൾക്ക് മികച്ച നേട്ടങ്ങൾ കൊയ്യാൻ കഴിയും.
ബാങ്കിന്റെ വളരുന്ന എംഎസ്എംഇ പോർട്ട്‌ഫോളിയോയ്‌ക്കിടയിലാണ് ഈ നീക്കം. 2021 -22 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ യൂണിയൻ ബാങ്കിന്റെ എംഎസ്എംഇ വിഭാഗത്തിലെ ക്രെഡിറ്റ് 6.38 ശതമാനം വർധിച്ച് 1.11 ലക്ഷം കോടി രൂപയായി,. കൂടാതെ, എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന് (ഇസിഎൽജിഎസ്) കീഴിൽ, ബാങ്ക് 3.73 ലക്ഷം വായ്പകൾ എംഎസ്എംഇക്കും മറ്റ് വായ്പക്കാർക്കും ആയി അവസാന പാദത്തിൽ 10,562 കോടി രൂപ അനുവദിച്ചു.
ബാങ്കുകൾ എല്ലാം പണരഹിത ഇടപാടുകളിലേക്കുള്ള ചുവടുവെയ്ക്കുന്നതിന്റെ ഭാഗമാണ് ഇതും. മുന്നേറ്റത്തോടെ, ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും, ചെറുകിട ബിസിനസ്‌കൾക്കും ഹ്രസ്വകാല ക്രെഡിറ്റ് ആവശ്യങ്ങൾ പണരഹിതമായോ ഡിജിറ്റൽ സൊല്യൂഷനുകളിലൂടെയോ ലഭിക്കും.
Source Livenewage