മോസ്‌കോ: റൂബിളിന്റെ മൂല്യതകര്‍ച്ചയുടെ ആഘാതം കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും റഷ്യന്‍ കേന്ദ്ര ബാങ്ക് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചു. യുഎസ് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 30ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് ബാങ്ക് ഓഫ് റഷ്യ നിരക്ക് 9.5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയത്. യുഎസും യൂറോപ്യന്‍ യൂണിയനും യുകെയും റഷ്യന്‍ ബാങ്കുകള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക വിപണിയില്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് റൂബിളിന് വന്‍ മൂല്യത്തകര്‍ച്ചയുണ്ടായത്. ഇതോടെ യുഎസ് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 108.75 ആകുകയുംചെയ്തു. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 108.75 റഷ്യന്‍ റൂബിള്‍ നല്‍കേണ്ട സ്ഥിതി.

റഷ്യന്‍ കേന്ദ്ര ബാങ്ക്, ധനമന്ത്രാലയലം, വെല്‍ത്ത് ഫണ്ട് തുടങ്ങിയവയുമായുള്ള ഇടപാടുകള്‍ക്ക് യുകെ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം യുകെയിലുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ റഷ്യയിലെ ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാട് നടത്താനാവില്ല. ഇതോടെ ആഗോള സാമ്പദ് വ്യവസ്ഥയില്‍നിന്ന് റഷ്യ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി

Source livenewage