മുംബൈ: യുദ്ധപ്രഖ്യാപനത്തോടെ തകര്ന്നടിഞ്ഞ ഇന്ത്യ ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. ഈ ആഴ്ചയിലെ അവസാന വിപണി ദിവസമായ ഇന്ന് സെന്സെക്സ് 1100 പോയന്റ് നേട്ടത്തിലും നിഫ്റ്റി 16,600 മുകളിലുമാണ് വ്യാപാരം ആരംഭിച്ചത്. കനത്ത തകര്ച്ചയോടെയാണ് ഇന്നലെ വ്യാപരം അവസാനിപ്പിച്ചത്.  വ്യാഴാഴ്ച സെന്സെക്സ് 2700 പോയന്റ് നഷ്ടത്തിലും നിഫ്റ്റി 450 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.05ന് സെന്സെക്സ് 1319.65 പോയന്റ് ഉയര്ന്ന് 55,849.56 എന്ന നിലയിലും നിഫ്റ്റി 402.65 പോയന്റ് നേട്ടത്തില് 16.650 എന്ന നിലയിലുമാണ് വ്യാപനം പുരോഗമിക്കുന്നത്. താഴ്ന്ന നിലവാരത്തിലേക്ക് പോയ ഓഹരികള് വാങ്ങാന് നിക്ഷേപകര് തയാറായതോടെയാണ് സൂചികകളില് നേട്ടമുണ്ടായിട്ടുള്ളത്.

വിപണിയില് ലിസ്റ്റ് ചെയ്തിട്ടുള്ളതില് 29 ഓഹരികളുടെ വില്പ്പന ലാഭത്തിലാണ്. ഇന്ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്, പവര് ഗ്രിഡ്, എസ്.ബി.ഐ.എന്, എന്.ടി.പി.സി തുടങ്ങിയ കമ്പനികളുടെ ഓഹരികള് ലാഭത്തിലും നെസ്റ്റ്ലെ ഉള്പ്പെടെ ഏതാനും കമ്പനികളുടെ ഓഹരികളുടെ വില്പ്പന നഷ്ടത്തിലുമാണ് പുരോഗമിക്കുന്നത്.

ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൽ ഇന്നലെ ഉണ്ടായ പ്രധാന ചലനങ്ങൾ

  • ടണ്ണിന് 400 രൂപ മുതൽ 5,600 രൂപ വരെ വില ഉയർത്തിയതിന് പിന്നാലെ NMDC (+4.8%) ഓഹരി നേട്ടത്തിൽ അടച്ചു.
  • Dixon (+9.5%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി 2 ആഴ്ചത്തെ ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. DLF (+8.8%) ഓഹരിയും വ്യാഴാഴ്ചത്തെ പതനത്തിൽ നിന്നും തിരികെ കയറി നേട്ടത്തിൽ അടച്ചു.
  • ബാങ്കോക്കിലേക്ക് ആറ് പുതിയ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ച് SpiceJet (+8%).
  • രാജസ്ഥാനിൽ നിന്നുള്ള വൈദ്യുതി കുടിശ്ശിക സംബന്ധിച്ച കേസ് വിജയിച്ചതിന് പിന്നാലെ Adani Power (+11.6%) ഓഹരി നേട്ടത്തിൽ അടച്ചു. അദാനിക്ക് 3000 കോടി രൂപ നൽകണമെന്ന് രാജസ്ഥാനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
  • Coal India (+8.9%) ഓഹരി നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അടച്ചിട്ടതോ നിർത്തലാക്കപ്പെട്ടതോ ആയ നൂറോളം ഖനികൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് സ്വകാര്യ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു.
  • Dr Reddy (+2%) നിംബസ് ഹെൽത്ത് പൂർണ്ണമായും ഏറ്റെടുത്തു.
  • വ്യാഴാഴ്ചത്തെ പതനത്തിന് ശേഷം Tata Motors (+7.4%), Tata Steel (+6.6%), Tata Consumer (+4.6%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
  • അലൂമിനിയത്തിന്റെ വില ഉയർന്നതിന് പിന്നാലെ Hindalco (+3.1%), National Aluminum (+4.6%) എന്നിവ നേട്ടത്തിൽ അടച്ചു.
  • വരുന്ന 18 മാസത്തിനുള്ളിൽ 4 ജിഗാവാട്ട് സോളാർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Tata Power (+7.6%) ഓഹരി നേട്ടത്തിൽ അടച്ചു. സോളാർ ഓർഡർ ബുക്ക് 10,000 കോടി രൂപയാണെന്നും കമ്പനി വ്യക്തമാക്കി. 

Source Livenewage