മുംബൈ: മൂന്നാം ദിവസവും സൂചികകള് നഷ്ടത്തില് ക്ലോസ് ചെയ്തു. ഫാര്മ, റിയാല്റ്റി, ഓയില് ആന്ഡ് ഗ്യാസ് ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
സെന്സെക്സ് 59.04 പോയന്റ് താഴ്ന്ന് 57,832.97ലും നിഫ്റ്റി 28.30 പോയന്റ് നഷ്ടത്തില് 17,276.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രൈന് സംഘര്ഷം തുടരുന്നതിനാല് നിക്ഷേപകര് കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. യുറോപ്യന്, ഏഷ്യന് സൂചികകളും നഷ്ടത്തിലായിരുന്നു.
ഒഎന്ജിസി, ഡിവീസ് ലാബ്, അള്ട്രടെക് സിമെന്റ്സ്, സിപ്ല, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. കോള് ഇന്ത്യ, എസ്ബിഐ ലൈഫ് ഇന്ഷുറന്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, എല്ആന്ഡ്ടി തുടങ്ങിയ ഓഹരികള് നേട്ടമുണ്ടാക്കുകയും ചെയ്തു.
സെക്ടറല് സൂചികകളില് ബാങ്ക്, ക്യാപിറ്റല് ഗുഡ്സ് ഒഴികെയുള്ളവ നഷ്ടം നേരിട്ടു. ഓയില് ആന്ഡ് ഗ്യാസ്, റിയാല്റ്റി സൂചികകള് ഒരുശതമാനം വീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള് ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൽ ഇന്നലെ ഉണ്ടായ പ്രധാന ചലനങ്ങൾ
- വ്യാഴാഴ്ച ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടിയിരുന്ന ONGC(-2.24%) ഓഹരി ഇന്നലെ താഴേക്ക് വീണു. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞതിന് പിന്നാലെ Reliance(-0.78%) ഓഹരി നേരിയ തോതിൽ താഴേക്ക് വീണു.
- ഓക്ടോബറിലെ നിലയിൽ നിന്നും 60 ശതമാനം താഴേക്ക് വീണ Dilip Buildcon(-5.04%) ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി. കൈക്കൂലി കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തെ തുടർന്നാണ് ഓഹരി ഇടിയാൻ തുടങ്ങിയിരുന്നത്.
- തിങ്കളാഴ്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ താഴേക്ക് വീണ Coal India (+2.61%) ഓഹരി ഇന്നലെ നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഉയർന്ന വിതരണ സംഖ്യകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഓഹരി ശക്തമായ മുന്നേറ്റം നടത്തിയത്.
- പ്രൊമോട്ടർമാർ ഓഹരികൾ വിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Cipla(-2.06%) ഓഹരി താഴേക്ക് വീണു. വെള്ളിയാഴ്ചത്തെ വിലയിൽ നിന്നും ഓഹരി 5 ശതമാനം താഴെയാണുള്ളത്. Divi’s Lab(-2%) താഴേക്ക് വീണു.
- VBL(+2.49%) ഓഹരി നവംബർ 12ന് ശേഷമുള്ള ഉയർന്ന നില രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്.
- ഡിസംബർ പാദത്തിൽ അറ്റാദായം 55.5 ശതമാനം ഇടിഞ്ഞ് 431 കോടി രൂപയായതിന് പിന്നാലെ Ambuja Cement(-5.96%) ഓഹരി 7 മാസത്തെ താഴ്ന്ന നിലയിലേക്ക് വീണു. UltraTech Cement(-1.84%), Ramco Cement(-2.67%), ACC(-2.05%), JK Cement(-2.16%), Shree Cement(-1.51%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.
- SBI Life (+2.14%) ഓഹരി ഇന്നലെ നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. വ്യാഴാഴ്ച HDFC Life,, ICICI Prudential Life എന്നിവ നേട്ടം കൈവരിച്ചപ്പോൾ ഓഹരി ഫ്ലാറ്റായി കാണപ്പെട്ടിരുന്നു.
- സിന്തറ്റിക് റബ്ബർ വില വർദ്ധിച്ചതിന് പിന്നാലെ നിരവധി ടയർ ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് തള്ളപ്പെട്ടു. Apollo Tyres(-2.76%), Balkrishna Industries(-1.46%), CEAT(-1.04%) തുടങ്ങിയ ഓഹരികൾ ഇന്നലെ താഴേക്ക് വീണു.
അംബുജാ സിമന്റ്‌സ് അഞ്ച് ശതമാനം ഇടിഞ്ഞു
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ദുര്‍ബലമായ പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് അംബുജാ സിമന്റ്‌സ് ഓഹരി വില ഇന്ന് അഞ്ച് ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ലാഭം വരുമാനത്തിന്റെ 15.2 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷം മൂന്നാം ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭ വരുമാന അനുപാതത്തില്‍ 6.60 ശതമാനം ഇടിവാണുണ്ടായത്.
നികുതിക്കു ശേഷമുള്ള ലാഭത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 36.2 ശതമാനം ഇടിവാണുണ്ടായത്. 317.4 കോടി രൂപയാണ് മൂന്നാം ത്രൈമാസത്തിലെ ലാഭം. ഉല്‍പ്പാദന ചെലവ് കൂടിയത് ലാഭം കുറയാന്‍ ഒരു കാരണമായി. ഇന്ധന ചെലവിലെ വര്‍ധന കമ്പനിയുടെ ലാഭത്തെ ബാധിച്ചു.
തിരിച്ചടിക്കിടയിലും പിടിച്ചുകയറിയ ചില ഓഹരികള്‍
ആഗോളതലത്തിലും മോശം ട്രെന്റിന് പിന്നാലെ ഇന്നലെ വിപണിയില്‍ 50 പോയിന്റ് കുറഞ്ഞാണ് നിഫ്റ്റി തുറന്നത്. ദിവസം മുഴുവന്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്ന സൂചിക 17300ന് താഴെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 0.16% ഇടിഞ്ഞ് 60 പോയിന്റുകള്‍ നഷ്ടത്തിലാണ് സമാപിച്ചത്. മിഡ്ക്യാപിലും സ്‌മോള്‍ക്യാപിലും ഇതേ സമ്മര്‍ദ്ദം കാണാമായിരുന്നു. മിഡ്ക്യാപ് 0.91%വും സ്‌മോള്‍ക്യാപ് 1% വും ഇടിഞ്ഞു.
ഇന്നലെ വിപണിയില്‍ കരുത്ത് കാണിച്ചത് ബാങ്കിങ് മേഖലയാണ്. ബാങ്കിങ് മേഖലയിലെ ഓഹരികള്‍ പച്ചയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയ പ്രധാന രണ്ട് ഓഹരികള്‍ എസ്ബിഐയും കോള്‍ ഇന്ത്യയുമാണ്. ഓഎന്‍ജിസി, സിപ്ല, ഡിവിസ് ലാബ് എന്നിവര്‍ക്ക് നഷ്ടം നേരിട്ടു. വിപണിക്ക് ഇടിവ് നേരിട്ടപ്പോഴും ശക്തമായി തിരിച്ചുകയറിയ ചില ഓഹരികളുമുണ്ട്. അത്തരം ഓഹരികള്‍ വാങ്ങലുകാരുടെ ശ്രദ്ധ ക്ഷണിച്ചു. അത്തരം ഓഹരികള്‍ താഴെ പറയുന്നു. തിങ്കളാഴ്ച ട്രെന്റ് സൃഷ്ടിച്ചേക്കാവുന്ന ഈ ഓഹരികളെ നിങ്ങളുടെ വാച്ച്‌ലിസ്റ്റില്‍ സൂക്ഷിക്കാം.
Source : livenewage